ജിദ്ദ: അഫ്ഗാൻ സ്ത്രീകൾക്ക് യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കാനുള്ള അഫ്ഗാൻ കെയർടേക്കർ സർക്കാർ തീരുമാനത്തിൽ ഖേദിക്കുന്നുവെന്നും തള്ളിക്കളയുന്നുവെന്നും മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) വ്യക്തമാക്കി. സ്ത്രീകൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ചുള്ള തീരുമാനത്തിനെതിരെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീരുമാനത്തെ റാബിത്വ സെക്രട്ടറി ജനറലും മുസ്ലിം പണ്ഡിത സഭ ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ്സ അപലപിച്ചു. ഈ തീരുമാനം ഇസ്ലാമിന്റെ മാർഗനിർദേശത്തിനും തത്ത്വങ്ങൾക്കും പണ്ഡിതന്മാരുടെ അഭിപ്രായത്തിനും വിരുദ്ധവും അന്തർദേശീയവും മാനുഷികവുമായ മൂല്യങ്ങളെ ലംഘിക്കുന്നതുമാണ്. അഫ്ഗാൻ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള നിയമാനുസൃതമായ അവകാശം, അഫ്ഗാൻ ജനതയുടെ അഭിവൃദ്ധിക്കും വികസനത്തിനും സംഭാവന നൽകാനുള്ള സ്ത്രീകളുടെ കഴിവുകൾ ഇത് ഇല്ലാതാക്കുന്നു. ഇസ്ലാമിക നിയമം ആവശ്യപ്പെടുന്ന ഈ സുപ്രധാന വിഷയത്തിൽ അഫ്ഗാൻ സ്ത്രീകളോടും പൊതു അഫ്ഗാൻ ജനതയോടും പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും റാബിത്വ സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.