ഹ​ജ്ജ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ 1,100ലേ​റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ

ജി​ദ്ദ: ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ ലോ​ക​ത്തി​ന്​ മു​മ്പാ​കെ എ​ത്തി​ക്കാ​ൻ 1,100ല​ധി​കം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ. സൗ​ദി വാ​ർ​ത്ത മ​ന്ത്രാ​ല​യം ഒ​രു​ക്കി​യ വെ​ർ​ച്വ​ൽ മീ​ഡി​യ കേ​ന്ദ്ര​ത്തി​ന്​ കീ​ഴി​ലാ​ണ്​ ഇ​ത്ര​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ള്ള​ത്. ഹ​ജ്ജ്​ വാ​ർ​ത്ത​ക​ളും വി​ഡി​യോ​ക​ളും ത​ത്സ​മ​യം എ​ത്തി​ക്കാ​ൻ വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ്​ ഇ​ത്ത​വ​ണ​യും മ​ന്ത്രാ​ല​യം പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ക്ക​യി​ലെ മീ​ഡി​യ ഓ​പ​റേ​ഷ​ൻ​സ് റൂം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി സ​ൽ​മാ​ൻ ബി​ൻ യൂ​സ​ഫ് അ​ൽ​ദോ​സ​രി ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ച്​ സൗ​ക​ര്യ​ങ്ങ​ൾ കാ​ണു​ക​യു​ണ്ടാ​യി. വാ​ർ​ത്ത​ക​ളും ഡേ​റ്റ​യും ഡി​ജി​റ്റ​ൽ മെ​റ്റീ​രി​യ​ലു​ക​ളും ത​യാ​റാ​ക്കി ന​ൽ​കു​ന്ന​തി​ന്​ നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ വെ​ർ​ച്വ​ൽ മീ​ഡി​യ കേ​ന്ദ്ര​ത്തി​ലു​ള്ള​ത്.

Tags:    
News Summary - More than 1,100 journalists to report on Haj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.