‘എം.കെ ഹാജി ചരിത്രപുസ്തകം’ സൗദി തല പ്രകാശനം മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ നിർവഹിച്ചപ്പോൾ
ജിദ്ദ: ഇബ്രാഹിം പുനത്തിൽ രചിച്ച 'എം.കെ ഹാജി ചരിത്രപുസ്തക'ത്തിന്റെ സൗദിതല പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ
മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ, കെ.എം.സി.സി സൗദി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയക്ക് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. അശരണർക്കും അനാഥർക്കും വേണ്ടി ജീവിതകാലം മുഴുവൻ പോരാടുകയും സാമുദായിക ഐക്യത്തിനായി പ്രയത്നിക്കുകയും ചെയ്ത നേതാവായിരുന്നു എം.കെ ഹാജിയെന്ന് കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. സി.കെ.എ അബ്ദുൽ റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ സുനീർ അർക്കാസ്, ചെമ്പൻ അബ്ബാസ്, സി.എച്ച് ബഷീർ, മുഹമ്മദലി മുസ്ലിയാർ, സാദിഖലി തുവ്വൂർ എന്നിവർ ആശംസകൾ നേർന്നു. നാസർ എടവനക്കാട് പുസ്തകം പരിചയപ്പെടുത്തി.
വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹിമാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, ഷക്കീർ മണ്ണാർക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.