നീ​റ്റ്​ വി​ഷ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​വി​ജ​യ​ത്തി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഹ്ലാ​ദ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

നീറ്റ് വിവാദം; മന്ത്രിയുടെ രാജി ജനാധിപത്യ പോരാട്ടത്തിന്‍റെ വിജയമെന്ന് റിയാദ് ഒ.ഐ.സി.സി

റിയാദ്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ജനാധിപത്യ പോരാട്ടത്തിെൻറ വിജയമാണെന്ന് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പരീക്ഷാ സംവിധാനത്തിെൻറ വിശ്വാസ്യത തകർത്ത സംഭവത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഒടുവിൽ വഴങ്ങേണ്ടിവന്നതിെൻറ തെളിവാണ് ഈ രാജിയെന്നും, അധികാരത്തിെൻറ അഹങ്കാരത്തേക്കാൾ ജനങ്ങളുടെ ശബ്ദത്തിനാണ് ശക്തിയെന്നും ചൂണ്ടിക്കാട്ടി ബത്ഹ സബർമതിയിൽ ആഹ്ലാദ യോഗം സംഘടിപ്പിച്ചു.

യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ വിഷയത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കാൻ ജനകീയ പ്രതിഷേധങ്ങൾ നിർണായകമായ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം വിദ്യാർഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ തുടർച്ചയായ ഇടപെടലുകളുമാണ് ഈ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയതെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.

ബാലു കുട്ടൻ, സൈഫ് കായംകുളം, നാദിർഷാ റഹ്മാൻ, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, ബഷീർ കോട്ടയം, റഫീഖ് പട്ടാമ്പി, സോണി പാറക്കൽ, ബഷീർ വണ്ടൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

യോഗത്തിനുശേഷം പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കിയും മധുരം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചു. നാസർ മാവൂർ, ഷംസീർ പാലക്കാട്, സിദ്ദീഖ് പന്നിയങ്കര, സൈനുദ്ധീൻ വല്ലപ്പുഴ, ഹാഷിം കണ്ണാടിപ്പറമ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - NEET controversy; Minister's resignation is a victory of democratic struggle, says Riyadh OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.