മാർക് ആൻഡ് സേവ് മൂന്നാം വാർഷികം: സൗദിയിലുടനീളം വമ്പൻ ഓഫറുകളോടെ ഏഴ് ദിവസത്തെ ഷോപ്പിങ്​ മാമാങ്കം

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ‘മാർക് ആൻഡ് സേവ്’ മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി വമ്പിച്ച മെഗാ ഓഫറുകൾ പ്രഖ്യാപിച്ചു. ‘മൂന്ന് വർഷങ്ങളുടെ വിശ്വാസത്തിന് ഏഴ് ദിവസത്തെ ഏറ്റവും വലിയ ലാഭോത്സവം’ എന്ന പ്രമേയത്തിൽ ആഗസ്​റ്റ്​ അഞ്ച്​ മുതൽ 11 വരെയാണ് വിപുലമായ വിലക്കിഴിവ് മേള സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ഷോപ്പിങ്​ ആഘോഷങ്ങളിലൊന്നിനാണ് തുടക്കം കുറിക്കുന്നതെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലുടനീളമുള്ള മാർക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റുകളിൽ ആയിരത്തിലധികം മെഗാ ഓഫറുകളും രണ്ടായിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് അതിശയകരമായ വിലക്കിഴിവുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം-പച്ചക്കറികൾ, ഫാഷൻ, ഹോം എസൻഷ്യൽസ്, കിച്ചൻവെയർ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ബ്യൂട്ടി ആൻഡ് പെഴ്‌സണൽ കെയർ, ലൈഫ്‌സ്റ്റൈൽ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ആനുകൂല്യങ്ങൾ ലഭ്യമാണ്.

കൂടാതെ, ഓഫർ ദിനങ്ങളിൽ ദിവസേന പുതിയ ഫ്ലാഷ് ഡീലുകളും വമ്പൻ സർപ്രൈസ് ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. റിയാദിലെ ഫ്ലമിംഗോ പാർക്ക്, ഖുറൈസ് മാൾ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകൾക്ക് പുറമെ അൽ ഖോബാർ, അൽ അഹ്സ എന്നിവയുൾപ്പെടെയുള്ള എല്ലാ ശാഖകളിലും ഈ വാർഷിക ഓഫറുകൾ ലഭ്യമായിരിക്കുമെന്നും ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - മാർക് ആൻഡ് സേവ് മൂന്നാം വാർഷികം: സൗദിയിലുടനീളം വമ്പൻ ഓഫറുകളോടെ ഏഴ് ദിവസത്തെ ഷോപ്പിങ്​ മാമാങ്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.