റിയാദിലെ ഫാൻസ് ഷോയിൽ മമ്മൂട്ടി ഫാൻസ്
അസോസിയേഷൻ പ്രവർത്തകർ
‘ക്രിസ്റ്റഫർ’ സിനിമ സൗദിയിൽ ആഘോഷമാക്കി മമ്മൂട്ടി ആരാധകർ
റിയാദ്: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ സൗദി ചാപ്റ്ററിന്റെ നേതൃത്വത്തിൽ റിയാദ്, ജിദ്ദ നഗരങ്ങളിൽ പുതിയ ചിത്രമായ 'ക്രിസ്റ്റഫറി'ന്റെ മെഗാ ഫാൻസ് ഷോ സംഘടിപ്പിച്ചു. റിയാദ് വ്യൂ മാൾ മൂവി സിനിമാസിലും ജിദ്ദ അന്തലസ് മാൾ എംപയർ തീയേറ്ററിലുമാണ് ഫാൻസ് ഷോ സംഘടിപ്പിച്ചത്. ഫാൻസ് ഷോക്ക് ശേഷം സിനിമയെകുറിച്ചുള്ള അവലോകന പരിപാടി നടന്നു.
ജിദ്ദയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ 'ക്രിസ്റ്റഫർ' സിനിമ റിലീസിങ് കേക്ക് മുറിച്ച് ആഘോഷിക്കുന്നു.
റിയാദ്, ജിദ്ദ, ദമ്മാം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ 'ക്രിസ്റ്റഫർ' സിനിമ റിലീസിങ് ആഘോഷവും സംഘടിപ്പിച്ചു. ജിദ്ദയിൽ തിയേറ്ററിന് അകത്ത് വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പ്രത്യേകം കേക്ക് മുറിച്ച് വിതരണം ചെയ്തു. റിയാദ് മൂവി സിനിമാസിൽ നടന്ന മെഗാ ഫാൻസ് ഷോയ്ക്ക് പ്രമുഖ അറബ് യുവ ഗായകൻ ഹാഷിം അബ്ബാസ് മുഖ്യാതിഥിയായിരുന്നു.
സൗദി ചാപ്റ്റർ പ്രസിഡൻറ് നൗഷാദ് കോട്ടക്കൽ, സെക്രട്ടറി ഗഫൂർ ചാലിൽ, ഫുവാദ് മുഹമ്മദ്, സജാദ് പള്ളം, രാജീവ്, അഷ്റഫ്, നഷ്റുദ്ദീൻ, നുൻസാർ, ഷിനോഫർ പള്ളിക്കൽ, നാഫി മുഹമ്മദ്, മഅറൂഫ് എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.