മദീന: മദീന സന്ദർശത്തിന് എത്തിയ മലയാളി ഉംറ തീർഥാടക നിര്യാതയായി. രണ്ടാഴ്ച മുമ്പ് നാട്ടിൽനിന്ന് ഉംറ നിർവഹണത്തിന് സൗദിയിലെത്തിയ കോഴിക്കോട് വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന (63) ആണ് വ്യാഴാഴ്ച ഉച്ചക്ക് മദീനയിലെ ആശുപത്രിയിൽ മരിച്ചത്. പരേതനായ ഇബ്രാഹിം (റിട്ട. ഫയർഫോഴ്സ്), മക്കൾ: നജ്മ, നസറു (ബഹ്റൈൻ), നസറി (ഇന്ത്യൻ പബ്ലിക് സ്കൂൾ അധ്യാപിക, ബഹ്റൈൻ). മരുമക്കൾ: കോയ ഒതയോത്ത്, അൻവർ (ബഹ്റൈൻ), ഷാനിബ (ബഹ്റൈൻ). സഹോദരൻ: അഷ്റഫ് (ഖത്തർ). മദീനയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.