ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ മരിച്ചു

ദമ്മാം: മലയാളി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി പുതിയവീട്ടിൽ അബ്​ദുൽ റസാഖ് (52) ആണ് മരിച്ചത്. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

20 വർഷമായി പ്രവാസിയായ ഇദ്ദേഹം ഇപ്പോൾ ദമ്മാമിൽ പരസ്യ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നസീറ. മക്കൾ: മുഹമ്മദ്​ റന്ദിഷ് (13), മുഹമ്മദ്​ റയാൻ (8)​. പരേതരായ മുഹമ്മദും ഫാത്തിമയുമായാണ്​ മാതാപിതാക്കൾ. മുഹമ്മദ്​ ബഷീർ സഹോദരനാണ്​. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.

Tags:    
News Summary - Malayali died in Dammam due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.