Posted On
date_range Updated On
date_range കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മാസങ്ങളായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി റിയാദിൽ മരിച്ചു. മയ്യനാട് സ്വദേശി ഷാ അബ്ദുൽ മുത്തു (42) ആണ് റിയാദിലെ പ്രിൻസ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്.
എട്ടു വർഷമായി സൗദിയിൽ ഹൗസ് ഡ്രൈവർ ആയി ജോലിചെയ്തു വരികയായിരുന്നു.നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഇദ്ദേഹം ജീവകാരുണ്യ, സേവന പ്രവർത്തനരംഗത്ത് മുന്നിലുണ്ടായിരുന്നു.
പിതാവ്: അബ്ദുൽ മുത്ത്, മാതാവ്: സാബിറ ബീവി, ഭാര്യ: സുജിത, മക്കൾ: ഫാത്തിമ ഷാൻ, സെയ്‌ദ ഷാൻ.
റിയാദ് പ്രിൻസ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് നൗഷാദ് ഉമയനല്ലൂർ, സിദ്ധീഖ് തൂവ്വൂർ, സുഫിയാൻ ചൂരപ്പിലാൻ, മെഹബൂബ്, സിജ്ജു റാണി, യൂസുഫ്, ബിജു, ഇർഷാദ് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.