റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രവർത്തക കൺവെൻഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി കെ.എം.സി.സി ഏകീകൃത മെംബർഷിപ് കാമ്പയിനിന്റെ ഭാഗമായി റിയാദിൽ മലപ്പുറം ജില്ലയിലെ 10,000 പ്രവർത്തകരെ അംഗങ്ങളായി ചേർക്കാൻ ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ചേർന്ന മലപ്പുറം ജില്ല കെ.എം.സി.സി പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗത്തിന്റെ ഉയർച്ചക്കും അഭിമാനകരമായ നിലനിൽപ്പിനും വേണ്ടി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെ പോഷക ഘടകം എന്ന നിലയിൽ മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളാൻ തയാറാവുന്ന മുഴുവൻ പ്രവാസികളേയും കെ.എം.സി.സിയുടെ ഭാഗമാക്കണം. സ്വത്വരാഷ്ട്രീയത്തിന്റെ ദാർശനിക നിലപാടുകൾ പറഞ്ഞും വിശദീകരിച്ചും കാമ്പയിൻ പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജില്ല കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മാർച്ച് പകുതിയോടെ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ കൺവെൻഷനുകൾ പൂർത്തികരിച്ച് മാർച്ച് 25ഓടെ അംഗത്വ കാമ്പയിൻ അവസാനിപ്പിക്കാനും കൺവെൻഷനിൽ തീരുമാനമായി. നാഷനൽ കെ.എം.സി.സി നേതാക്കളായ കോയാമു ഹാജി, ഷുഹൈബ് പനങ്ങാങ്ങര, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുജീബ് ഉപ്പട, നൗഷാദ് ചാക്കീരീ, സത്താർ താമരത്ത്, മൊയ്തീൻ കുട്ടി തെന്നല, ജില്ല കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് എന്നിവർ സംസാരിച്ചു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി ഷാഫി ചിറ്റത്തുപാറ സ്വാഗതവും സെക്രട്ടറി അഷ്റഫ് മോയൻ നന്ദിയും പറഞ്ഞു. ഷാഫി തുവ്വൂർ, റിയാസ് തിരൂർക്കാട്, മജീദ് മണ്ണാർമല, ഇസ്ഹാഖ് താനൂർ, റസാഖ് ഓമാനൂർ, സലാം പയ്യനാട്, സിറാജ് മേടപ്പിൽ, മൊയ്തീൻ കുട്ടി പൂവാട്, നവാസ് കുറുങ്ങട്ടിൽ, യൂനുസ് ഇരുമ്പുഴി, നൗഫൽ തിരൂർ, കോയ നിലമ്പൂർ, മുബാറക് അരീക്കോട്, റഫീഖ് ചെറുമുക്ക് എന്നിവരും സംസാരിച്ചു. ഭാരവാഹികളായ മുനീർ വാഴക്കാട്, യൂനുസ് സലീം താഴെക്കോട്, സിദ്ദീഖ് കോനാരി, ഇക്ബാൽ തിരൂർ, യൂനുസ് കൈതകോടൻ, ലത്തീഫ് കരിങ്കപ്പാറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.