Posted On
date_range Updated On
date_range ഹൃദയാഘാതം; വിഴിഞ്ഞം സ്വദേശി അബഹയിൽ നിര്യാതനായി
അബഹ: സൗദി തെക്കൻ പ്രവിശ്യയായ അബഹയ്ക്ക് സമീപം സബ്ത്തുൽ ആലായിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സക്കീർ (51) ആണ് മരിച്ചത്. സബ്ത്തുൽ ആലായിൽ ഒരു ലോൺട്രി (തുണി അലക്ക് സ്ഥാപനം) നടത്തി വരികയായിരുന്നു ഇദ്ദേഹം.
നാല് മാസം മുൻപാണ് സക്കീർ നാട്ടിൽ പോയി തിരിച്ചെത്തിയത്. നിലവിൽ സബ്ത്തുൽ ആലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. മരണവിവരമറിഞ്ഞ് ഖമീസ് മുശൈത്തിലുള്ള സഹോദരൻ സബ്ത്തുൽ ആലായിൽ എത്തിയിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.