നിഷ യൂനിഫോം റിയാദിലെ രണ്ടാമത്തെ ശാഖ മലസ് ലുലുവിൽ വെള്ളിയാഴ്​ച ആരംഭിക്കും

റിയാദ്: സ്കൂൾ-കോർപ്പറേറ്റ് യൂനിഫോം ഉൽപാദന വിതരണ രംഗത്തെ പ്രമുഖരായ നിഷ യൂനിഫോമിന്‍റെ പുതിയ ഷോറൂം റിയാദിലെ മലസ് ലുലു ഹൈപ്പർ മാർക്കറ്റിൽ വെള്ളിയാഴ്​ച പ്രവർത്തനമാരംഭിക്കും. ഗ്രൂപ്പി​െൻറ റിയാദിലെ രണ്ടാമത്തെ ശാഖയാണിത്. വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചിനാണ്​ ഉദ്​ഘാടന ചടങ്ങ്​.

സൗദി അറേബ്യയിൽ 40 വർഷത്തെ സുദീർഘമായ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് നിഷ യൂനിഫോം. 1985-ൽ റിയാദിലെ ബത്ഹ പോസ്​റ്റ്​ ഓഫീസിന് എതിർവശം ചെയർമാൻ ഷെരീഫ് ഖാസിം തുടക്കം കുറിച്ച ചെറിയ സ്ഥാപനം ഇന്ന് ജി.സി.സിയിലെയും ഇന്ത്യയിലെയും ശ്രദ്ധേയമായ വ്യവസായ ഗ്രൂപ്പായി വളർന്നു കഴിഞ്ഞു.

നിലവിൽ റിയാദ്, ദമ്മാം, ബഹ്‌റൈൻ, ഷാർജ തുടങ്ങിയ ജി.സി.സി നഗരങ്ങളിലും ഇന്ത്യയിൽ കോയമ്പത്തൂർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും ഗ്രൂപ്പിന് ബ്രാഞ്ചുകളും സ്വന്തമായി ഫാക്ടറികളുമുണ്ട്. ആയിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന 12-ലധികം അത്യാധുനിക ഫാക്ടറികളാണ് ഗ്രൂപ്പിന് കീഴിലുള്ളത്.

പ്രീമിയം യൂനിഫോമുകൾ, സ്കൂൾ വസ്ത്രങ്ങൾ, ഫാക്ടറികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ആവശ്യമായ വർക്ക് വെയറുകൾ എന്നിവയുടെ നിർമാണം, വിതരണം, കയറ്റുമതി എന്നീ മേഖലകളിൽ ഗ്രൂപ്പ് മുൻപന്തിയിലുണ്ട്. ഇതിനു പുറമെ ‘ആഷി’ എന്ന ബ്രാൻഡിൽ പ്രീമിയം ടീഷർട്ടുകളും സ്ക്രബ് സ്യൂട്ടുകളും ഗ്രൂപ്പ് പുതുതായി വിപണിയിലെത്തിച്ചു.

സൗദിയിലെ 30-ലധികം പ്രമുഖ വിദ്യാലയങ്ങളിലും യു.എ.ഇയിലെ വിവിധ സ്കൂളുകളിലും നിലവിൽ യൂനിഫോം വിതരണം ചെയ്യുന്നത് നിഷയാണ്. അൽമറായി, ടൊയോട്ട, പെപ്‌സി, നാദക്, കൊക്കക്കോള, വോക്സ് സിനിമാസ് തുടങ്ങിയ പ്രമുഖ മൾട്ടിനാഷനൽ കമ്പനികൾ നിഷ യൂനിഫോമി​െൻറ പ്രധാന ക്ലയൻറുകളാണ്. എല്ലാത്തരം യൂനിഫോമുകളും കസ്​റ്റം മെയ്ഡ് ടീഷർട്ടുകളും മികച്ച ഗുണനിലവാരത്തിൽ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തൃ വിശ്വാസ്യത നിലനിർത്താൻ സ്ഥാപനത്തിന് സാധിക്കുന്നുണ്ടെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - Nisha Uniforms to open second branch in Riyadh on Friday at Malas Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.