സുഫൈറ അലി അലൈത്​, ജിദ്ദ

കുഞ്ഞുമക്കളോട്​ അരുതേ...

വാർത്തകളിലേക്കു​ നോക്കാൻ കഴിയാത്ത അവസ്ഥയാണ്​. ഏതു​ മാതൃത്വവും തേങ്ങിപ്പോകുന്നത്ര കുഞ്ഞുങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തക​ളാണ്​ എവിടെയും. കുഞ്ഞുങ്ങളെ പീഡനത്തിനിരയാക്കുന്ന വാർത്തകൾ ആവർത്തിക്കുകയാണ്​. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ പീഡനങ്ങളാണ് ഓരോ പിഞ്ചുകുഞ്ഞും ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ദിവസം ഉണ്ണികുളത്ത് പീഡനത്തിനിരയായ പെൺകുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയെ കണ്ടെത്തിയെങ്കിലും മതിയായ ശിക്ഷ അയാൾക്ക് കിട്ടിയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആ കുഞ്ഞി​െൻറ ശരീരം മാത്രമല്ല ആ നരാധമൻ കശക്കിയെറിഞ്ഞത്, മറിച്ച് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മനസ്സിനേൽപ്പിക്കുന്ന മുറിവ് അതിനേക്കാൾ ഭീകരമാണ്. പിന്നീട് അവരുടെ ജീവിതത്തിലെ മായാത്ത മുറിവ്. അതോടൊപ്പം സമൂഹം അവരെ നോക്കിക്കാണുന്ന രീതിയും ഏറെ ദുഃഖകരമാണ്. സ്വന്തം കുടുംബത്തിൽ, അയൽപക്കത്ത്, വിദ്യാലയങ്ങളിൽനിന്നെല്ലാം കുഞ്ഞുങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിക്രമം കാണിച്ചവർക്ക് മാതൃകാപരമായി ശിക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ഇനിയൊരു കുഞ്ഞിനുനേരെയും ഈ തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ നാമോരോരുത്തർക്കും സമൂഹത്തിനും കടമയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.