‘മെ​യ്ഡ് ഇ​ൻ സൗ​ദി’ കാ​റു​ക​ൾ ഉ​ട​ൻലോ​ക വി​പ​ണി​യി​ലെ​ത്തും: ‘സീ​ർ’ ക​മ്പ​നി സി.​ഇ.​ഒ

റി​യാ​ദ്: ‘മെ​യ്സ് ഇ​ൻ സൗ​ദി’ ലോ​ഗോ​യു​ള്ള കാ​റു​ക​ൾ ഉ​ട​ൻ​ത​ന്നെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് സൗ​ദി ദേ​ശീ​യ വാ​ഹ​ന​നി​ർ​മാ​ണ ക​മ്പ​നി​യാ​യ ‘സീ​റി’​െൻറ സി.​ഇ.​ഒ ജെ​യിം​സ് ഡി​ലൂ​ക പ​റ​ഞ്ഞു. സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് കാ​റാ​യ ‘എ​ക്സോ​ബോ​ട്’ പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്ത് ഒ​രു സ​മ്പൂ​ർ​ണ വാ​ഹ​ന നി​ർ​മാ​ണ വ്യ​വ​സാ​യ​വും പു​തി​യ വ്യാ​വ​സാ​യി​ക ശേ​ഷി​ക​ളും കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ങ്ങ​ൾ രൂ​പ​ക​ൽn​ന ചെ​യ്യു​ക​യും എ​ൻ​ജി​നീ​യ​റി​ങ് നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്ത ആ​ദ്യ​ത്തെ വാ​ഹ​നം ആ​ണ് ‘സീ​ർ’ ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​പ​ദ്ധ​തി സൗ​ദി​യി​ലെ ന​വീ​ക​ര​ണ​ത്തി​െൻറ​യും ഉ​ൽ​പ്പാ​ദ​ന​ത്തി​െൻറ​യും വ്യാ​വ​സാ​യി​ക ശേ​ഷി​ക​ളു​ടെ​യും ഒ​രു പു​തി​യ യു​ഗ​ത്തി​െൻറ തു​ട​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

സൗ​ദി​യി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഒ​രു വാ​ഹ​ന നി​ർ​മാ​ണ വ്യ​വ​സാ​യം സ്ഥാ​പി​ക്കു​ക എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് പ​ര​മ്പ​രാ​ഗ​ത​രീ​തി​ക​ളെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് സൗ​ദി ശൈ​ലി​യി​ലു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ ക​മ്പ​നി​യെ പ്രേ​രി​പ്പി​ച്ച​ത്. ലോ​കം ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ അ​നു​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, മ​റി​ച്ച് ന​വീ​ക​രി​ക്കു​ക​യും വ്യ​ത്യ​സ്ത​മാ​യ ഒ​രു ദി​ശാ​ബോ​ധം ന​ൽ​കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ക​മ്പ​നി​യു​ടെ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഈ ​ന​യം ‘സീ​ർ’ ക​മ്പ​നി​യു​ടെ ഐ​ഡ​ൻ​റി​റ്റി​യു​ടെ​യും നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഒ​രു പ്ര​ധാ​ന ഭാ​ഗ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​റി​യൊ​രു ഓ​ഫീ​സി​ൽ 20 ജീ​വ​ന​ക്കാ​രു​മാ​യാ​ണ് ‘സീ​ർ’ തു​ട​ക്കം കു​റി​ച്ച​ത്. എ​ന്നാ​ൽ നി​ല​വി​ൽ ആ​ഗോ​ള പ​രി​ച​യ​സ​മ്പ​ത്തും സൗ​ദി പ്ര​തി​ഭ​ക​ളും ഒ​ന്നി​ക്കു​ന്ന 2,300-ൽ ​അ​ധി​കം വി​ദ​ഗ്ധ​രും എ​ൻ​ജി​നീ​യ​ർ​മാ​രും നി​ർ​മാ​ണ രം​ഗ​ത്തെ പ്ര​ഫ​ഷ​ന​ലു​ക​ളും അ​ട​ങ്ങു​ന്ന വ​ലി​യൊ​രു സം​ഘം ക​മ്പ​നി​ക്കൊ​പ്പ​മു​ണ്ടെ​ന്നും ഡി​ലൂ​ക പ​റ​ഞ്ഞു.

2034-ഓ​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 6,500 ആ​യി ഉ​യ​ർ​ത്താ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ൽ 80 ശ​ത​മാ​നം തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലും സൗ​ദി പ്ര​തി​ഭ​ക​ൾ ഇ​ടം​പി​ടി​ക്കും.

വി​വി​ധ മു​ൻ​കൈ​ക​ളി​ലൂ​ടെ സൗ​ദി​യി​ലെ യു​വ​ത​ല​മു​റ​യെ സ​ജ്ജ​മാ​ക്കു​ന്ന​തി​നും ‘സീ​ർ’ നി​ക്ഷേ​പം ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് നാ​ഷ​ന​ൽ ഓ​ട്ടോ​മോ​ട്ടീ​വ് ആ​ൻ​ഡ് വെ​ഹി​ക്കി​ൾ​സ് അ​ക്കാ​ദ​മി (ന​വ).

ആ​ഗോ​ള വി​ദ​ഗ്ധ​രു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടാ​നും വാ​ഹ​ന നി​ർ​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക അ​നു​ഭ​വ​പ​രി​ച​യം നേ​ടാ​നും ഈ ​അ​ക്കാ​ദ​മി യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ സൗ​ദി​യി​ൽ നി​ർ​മി​ക്കു​ക എ​ന്ന​തി​ൽ മാ​ത്രം ‘സീ​ർ’ ക​മ്പ​നി​യു​ടെ ല​ക്ഷ്യം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നും വ​രും ദ​ശ​ക​ങ്ങ​ളി​ൽ വാ​ഹ​ന നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തി​െൻറ ഭാ​വി നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ സൗ​ദി പൗ​ര​ന്മാ​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഡി​ലൂ​ക പ​റ​ഞ്ഞു.

വാ​ഹ​ന നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തി​ന് വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. മു​ൻ​നി​ര ആ​ഗോ​ള ക​മ്പ​നി​ക​ളും സൗ​ദി​യി​ലെ വി​ത​ര​ണ​ക്കാ​രും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഓ​ട്ടോ​മോ​ട്ടീ​വ്, സാ​ങ്കേ​തി​ക​വി​ദ്യ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ 400-ല​ധി​കം പ​ങ്കാ​ളി​ക​ളു​മാ​യി ‘സീ​ർ’ നി​ല​വി​ൽ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​പ്ല​യ​ർ ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും രാ​ജ്യ​ത്ത് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഒ​രു വാ​ഹ​ന നി​ർ​മാ​ണ വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ഈ ​പ​ങ്കാ​ളി​ത്ത​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ഒ​രു ക​മ്പ​നി​ക്ക് മാ​ത്രം വാ​ഹ​ന നി​ർ​മാ​ണ വ്യ​വ​സാ​യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും, മ​റി​ച്ച് പ​ങ്കാ​ളി​ത്ത​ങ്ങ​ളി​ലൂ​ടെ​യും പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മേ അ​ത് സാ​ധ്യ​മാ​കൂ എ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - Made in Saudi cars will soon hit the global market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.