ദേ​ശീ​യ​ത​ക്കൊ​പ്പം നി​ർ​മി​ത​ബു​ദ്ധി വ​ർ​ഷം ആ​ഘോ​ഷി​ക്കു​േ​മ്പാ​ൾ

സൗ​ദി അ​റേ​ബ്യ 96ാമ​ത് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന 2026, ‘ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് വ​ർ​ഷം’ എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. രാ​ജ്യ​ത്തി​െൻറ വി​ക​സ​ന, ന​വീ​ക​ര​ണ യാ​ത്ര​യി​ൽ നി​ർ​മി​ത​ബു​ദ്ധി​ക്ക് ന​ൽ​കു​ന്ന പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​പ്ര​ഖ്യാ​പ​നം. മാ​ർ​ച്ച് 10ന് ​സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് 2026 ‘നി​ർ​മി​ത​ബു​ദ്ധി വ​ർ​ഷം’ അ​ഥ​വാ ‘എ.​ഐ വ​ർ​ഷം’ ആ​യി ആ​ച​രി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഭാ​വി​യു​ടെ ഉ​ന്ന​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലും വി​ക​സ​ന​ത്തെ​യും ന​വീ​ക​ര​ണ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ലും അ​വ​ക്കു​ള്ള നി​ർ​ണാ​യ​ക പ​ങ്ക് തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടു​ള്ള​താ​ണ് ഈ ​പ്ര​ഖ്യാ​പ​നം. ‘സൗ​ദി വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലും എ.​ഐ വ​ർ​ഷാ​ച​ര​ണ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വി​ഷ​ൻ 2030-​െൻ​റ ഭാ​ഗ​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​െൻറ ആ​ഗോ​ള കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ സൗ​ദി​യു​ടെ സ്ഥാ​നം കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച കൂ​ടി​യാ​ണ് ഈ ​വ​ർ​ഷാ​ച​ര​ണം. ഡേ​റ്റ സ​യ​ൻ​സി​നും നി​ർ​മി​ത ബു​ദ്ധി​ക്കു​മു​ള്ള ദേ​ശീ​യ ത​ന്ത്രം ന​ട​പ്പാ​ക്കു​ക, ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, ദേ​ശീ​യ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലെ ന​വീ​ക​ര​ണ​വും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ 2019-ൽ ​സ്ഥാ​പി​ത​മാ​യ ‘സൗ​ദി ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി’ രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളും ഈ ​യാ​ത്ര​ക്ക് വ​ലി​യ പി​ന്തു​ണ​യാ​യി.

ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ൽ രാ​ജ്യം ഇ​തി​ന​കം കൈ​വ​രി​ച്ച പു​രോ​ഗ​തി​യും അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടു​ക​യാ​ണ്. ഡാ​റ്റാ അ​ധി​ഷ്ഠി​ത വി​ജ്ഞാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും എ.​ഐ​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ രാ​ജ്യ​ത്ത് സ​ജീ​വ​മാ​ണ്. പു​രോ​ഗ​തി​യു​ടെ​യും മാ​ന​വ വി​ക​സ​ന​ത്തി​െൻറ​യും ചാ​ല​ക​ശ​ക്തി​യാ​യാ​ണ് സൗ​ദി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​നെ കാ​ണു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​െൻറ ധാ​ർ​മി​ക​ത​യെ​ക്കു​റി​ച്ചു​ള്ള യു​നെ​സ്കോ ആ​ഗോ​ള ഫോ​റ​ത്തി​െൻറ നാ​ലാം പ​തി​പ്പി​ന് ഈ ​മാ​സം റി​യാ​ദ് വേ​ദി​യാ​യ​തും ഈ ​രം​ഗ​ത്തെ സൗ​ദി​യു​ടെ മു​ന്നേ​റ്റ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​മാ​ണ്. യു​നെ​സ്കോ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ർ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, വി​ദ​ഗ്ധ​ർ, ഗ​വേ​ഷ​ക​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ, വി​വി​ധ സ​ർ​ക്കാ​രു​ക​ളു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഫോ​റ​ത്തി​ൽ ഒ​രു​മി​ച്ചു. പു​രോ​ഗ​തി, മ​ത്സ​ര​ക്ഷ​മ​ത, മാ​ന​വ വി​ക​സ​നം എ​ന്നി​വ​യു​ടെ ചാ​ല​ക​ശ​ക്തി​യാ​യി എ.​ഐ മേ​ഖ​ല​യെ വി​ക​സി​പ്പി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​െൻറ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​വ​ർ​ഷ​ത്തെ വി​വി​ധ പ​രി​പാ​ടി​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് സൗ​ദി ഡാ​റ്റ ആ​ൻ​ഡ് എ.​ഐ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​ഗാം​ദി വ്യ​ക്ത​മാ​ക്കി. കേ​വ​ലം ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ എ.​ഐ രം​ഗ​ത്ത് സൗ​ദി കൈ​വ​രി​ച്ച മി​ക​വ് ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. ഓ​ക്സ്ഫോ​ർ​ഡ് ഇ​ൻ​സൈ​റ്റ്സി​െൻറ ഗ​വ​ൺ​മെൻറ് എ.​ഐ സ​ന്ന​ദ്ധ​താ സൂ​ചി​ക 2025-ൽ ​പ​​ശ്ചി​മേ​ഷ്യ​യി​ലും വ​ട​ക്ക​നാ​ഫ്രി​ക്ക​യി​ലും സൗ​ദി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

എ.​ഐ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്ക​ലി​നും നി​യ​ന്ത്ര​ണ-​ആ​സൂ​ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ശ്ര​യി​ക്കു​ന്ന ലോ​ക​ത്തി​ലെ മു​ൻ​നി​ര മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​സൂ​ചി​ക. എ.​ഐ​യെ ദേ​ശീ​യ മു​ൻ​ഗ​ണ​ന​യാ​യി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് സൗ​ദി ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ്. ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും സൗ​ദി ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു. എ.​ഐ മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തി​െൻറ മി​ക​വ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പ്ര​ക​ട​മാ​കു​ന്നു.

10 ല​ക്ഷം സ്വ​ദേ​ശി​ക​ളെ എ.​ഐ ക​ഴി​വു​ക​ൾ കൊ​ണ്ട് സ​ജ്ജ​രാ​ക്കു​ക​യും 60 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള എ.​ഐ സം​യോ​ജ​നം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളും ഇ​തി​ന​കം ഫ​ലം ക​ണ്ടി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക​വി​ദ്യ​യെ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​ശ്ര​മ​ങ്ങ​ൾ രാ​ജ്യ​ത്തി​െൻറ ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്.

ഹ​ജ്ജ്, ഉം​റ സീ​സ​ണു​ക​ളി​ലും എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​യോ​ഗം ശ്ര​ദ്ധേ​യ​മാ​ണ്. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​നു​ഷ്ഠാ​ന ക​ർ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​മെ​ല്ലാം എ.​ഐ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. വി​ശ്വാ​സി​ക​ളു​ടെ വ​ലി​യ സാ​ന്നി​ധ്യ​മു​ള്ള തീ​ർ​ഥാ​ട​ന കാ​ല​യ​ള​വു​ക​ളി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഈ ​സം​വി​ധാ​ന​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ലും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

ദേ​ശീ​യ​ദി​ന​ത്തി​െൻറ ആ​ഘോ​ഷ​വേ​ള​യി​ൽ സൗ​ദി അ​റേ​ബ്യ പി​ന്നി​ട്ട 96 വ​ർ​ഷ​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​നൊ​പ്പം മു​ന്നി​ലു​ള്ള ഭാ​വി​യു​ടെ സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ്. ‘ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് വ​ർ​ഷം’ എ​ന്ന പ്ര​ഖ്യാ​പ​നം ഈ ​മാ​റ്റ​ത്തി​െൻറ പ്ര​തീ​ക​മാ​ണ്. വി​ക​സ​നം, ന​വീ​ക​ര​ണം, ദേ​ശീ​യ ശേ​ഷി, ആ​ഗോ​ള മ​ത്സ​ര​ശേ​ഷി എ​ന്നി​വ​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തി​ൽ നി​ർ​മി​ത ബു​ദ്ധി​ക്ക് ന​ൽ​കു​ന്ന പ്രാ​ധാ​ന്യം കൂ​ടി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​തി​യൊ​രു അ​ർ​ഥ​ത​ലം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Celebrating the Year of Constructive Intelligence with Nationalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.