റിയാദ്: ലുലു ഹൈപർമാർക്കറ്റിെൻറ പുതിയ ശാഖ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ ഇന്ന് പ്രവർത്തനമാരംഭിക്കും. ഹുഫൂഫിലെ അൽസൽമാനിയ ഡിസ്ട്രിക്ടിലെ ശാഖ, അൽ അഹ്സ ഗവർണർ അമീർ ബദർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ജലവി ഉദ്ഘാടനം ചെയ്യും.
സൗദി അറേബ്യയിലെ ഒമ്പതാമത് ശാഖയാണ് അൽ അഹ്സയിൽ തുറക്കപ്പെടുന്നത്. മൂന്നുലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയിലുള്ള വിശാലമായ ഷോപ്പിങ് ഏരിയയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിശാലമായ പാർക്കിങ് ഏരിയയും ഇവിടെയുണ്ട്. എച്ച് ആൻഡ് എം, മദർ കെയർ, സ്റ്റാർബക്സ്, സ്വാച്ച് എന്നിവക്ക് പുറമേ, മണി എക്സ്ചേഞ്ചുകൾ, ജുവലറികൾ ഫുഡ് കോർട്ട് എന്നിവയും കെട്ടിടത്തിലുണ്ട്. ഉച്ചക്ക് ഒരുമണി മുതൽ ഷോപ്പിങ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.