ലുലു ഹൈപർമാർക്കറ്റുകളിൽ ഏർപ്പെടുത്തിയ ‘ഷോപ് ആൻഡ് റൈഡ് ടു യുവർ ഗോൾ’ കാമ്പയിൻ ഉദ്ഘാടന ചടങ്ങ്
റിയാദ്: ഈ ലോകകപ്പ് സീസൺ ഉപഭോക്താക്കൾക്ക് അവിസ്മരണീയമാക്കാൻ സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ സമ്മാനപ്പെരുമഴ. രാജ്യത്തെ പ്രമുഖ റൈഡിങ് ആപ്പായ ‘ജീനി’യുമായി കൈകോർത്ത് മൂന്ന് ലക്ഷം റിയാൽ വിലമതിക്കുന്ന സ്വപ്നസമാനമായ സമ്മാനങ്ങളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
റിയാദ് മുറബ്ബയിലെ ലുലു മാളിൽ നടന്ന ചടങ്ങിൽ ‘ഷോപ് ആൻഡ് റൈഡ് ടു യുവർ ഗോൾ’ എന്ന പേരിലുള്ള സവിശേഷമായ സമ്മാന കാമ്പയിന് ഔദ്യോഗിക തുടക്കം കുറിച്ചു. ജീനി സി.എസ്.എസ്.ഒ ഫലാ അൽ അനസി, ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് ഫുട്ബാൾ തട്ടിയാണ് കാമ്പയിെൻറ ഉദ്ഘാടനം നിർവഹിച്ചത്.
ലുലു മാനേജ്മെൻറ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. റിയാദ്, ദമ്മാം, ജിദ്ദ ഉൾപ്പെടെ സൗദിയിലെ എല്ലാ മേഖലകളിലുമുള്ള ഉപഭോക്താക്കൾക്ക് ഈ ലോകകപ്പ് ഓഫറുകളുടെ ഭാഗമാകാൻ സാധിക്കും. ലോകകപ്പ് സീസണിലെ ഷോപ്പിങ് കാലയളവിൽ ലുലുവിലെത്തുന്ന ഉപഭോക്താക്കളെയും ഫുട്ബാൾ പ്രേമികളെയും കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.
കാമ്പയിെൻറ ഭാഗമായി ലുലുവിൽ നിന്ന് ഷോപ്പിങ് ചെയ്യുന്നവർക്ക് ജീനി ആപ്പിലൂടെ 3,000 സൗജന്യ റൈഡുകൾ ഉപയോഗിക്കാനുള്ള അവസരം ലഭിക്കും. ഈ സൗജന്യ റൈഡുകൾക്ക് യാത്രാ പരിധികളില്ല എന്ന പ്രത്യേകതയുമുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളുള്ള സൗദിയിലെ എല്ലാ നഗരങ്ങളിലും ഈ ഫ്രീ റൈഡ് ഓഫർ ലഭ്യമാണ്.
ഇതിന് പുറമെ ലോകകപ്പ് ഷോപ്പിങ് ആവേശം ഇരട്ടിയാക്കുന്ന നിരവധി സർപ്രൈസ് സമ്മാനങ്ങളും ഉപഭോക്താക്കളെ തേടിയെത്തുന്നുണ്ട്. ലുലുവിൽ നിന്ന് ഷോപ്പിങ് പൂർത്തിയാക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 10 ഐഫോണുകളും, അഞ്ച് ഗ്രാമിെൻറ 10 സ്വർണ നാണയങ്ങളും സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഷോപ്പിങ്ങിനൊപ്പം ഫുട്ബാൾ പ്രേമികൾക്കായി മൂന്ന് മേഖലകളിലായി പ്രത്യേക ‘ഫിഫ ഗെയിമിങ് കോപറ്റീഷനുകളും’ സംഘടിപ്പിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്കും ഐഫോണുകൾ സമ്മാനമായി ലഭിക്കും. ആകർഷകമായ വിലക്കിഴിവുകൾക്കൊപ്പം ജീനിയുമായി ചേർന്ന് ഒരുക്കിയ ഈ ബമ്പർ സമ്മാന പദ്ധതിയിലൂടെ, സമീപകാലത്ത് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഷോപ്പിങ് ആഘോഷത്തിനാണ് ലുലു തുടക്കമിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.