സൗദിയിലെ ബ്രിട്ടീഷ് സ്ഥാനപതി നെയ്ൽ ക്രോംട്ടൺ റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിലൊരുക്കിയ ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവൽ സന്ദർശിച്ചപ്പോൾ.

ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു

റിയാദ്: ബ്രിട്ടീഷ് ഭക്ഷ്യമേളക്ക് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തുടക്കമായി. യു.കെയിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളും മേത്തരം ഉൽപ്പന്നങ്ങളും കുറഞ്ഞ വിലക്ക് ലുലുവിൽ ലഭ്യമാക്കും. ഭക്ഷ്യമേള ജൂൺ ഒന്നുവരെ നീണ്ടു നിൽക്കും. കോവിഡ് പ്രോട്ടോകോൾ പാലനത്തിന്റെ ഭാഗമായി ഔപചാരിക ഉദ്ഘാടന പരിപാടികൾ ഉണ്ടായിരുന്നില്ല.

സൗദിയിലെ ബ്രിട്ടീഷ് സ്ഥാനപതി നെയ്ൽ ക്രോംട്ടൺ റിയാദിലെ അത്യാഫ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിലൊരുക്കിയ മേള സന്ദർശിച്ചു. പരമ്പരാഗത ബ്രിട്ടീഷ് രുചി വൈവിധ്യം ലുലു സ്റ്റോറുകളിൽ ലഭ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലുലു സൗദി ഹെപ്പർ മാർക്കറ്റുകളുടെ ഡയറക്ടർ ഷഹീം മുഹമ്മദ്, ലുലു സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ജിദ്ദ ഹംദാനിയയിലെ ലുലു ഹൈപ്പർ മാർക്കറ്റിലെ ഫെസ്റ്റിവൽ മേളയിൽ യു.കെ കോൺസുൽ ജനറലിനെ പ്രതിനിധീകരിച്ച് സീനിയർ ട്രേഡ് അഡ്വൈസർ അയ്മൻ ആബിദി സന്ദർശനം നടത്തി.


യു.കെ.യിലെ ലുലു സോഴ്‌സിങ് ഓഫീസും പ്രോസസിങ് യൂണിറ്റുകളും ഭക്ഷ്യവസ്തുക്കൾ കൃത്യമായി സൗദിയിലേക്ക് എത്തിക്കുന്നതിൽ വലിയപങ്ക് വഹിച്ചിട്ടുണ്ട്. പഴം, പച്ചക്കറികൾ, പലഹാരങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. മേളയുടെ ഭാഗമായി നൂറു കണക്കിന് വേറിട്ട ഭക്ഷ്യ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിഞ്ഞതായും ഉപഭോക്താക്കളുടെ നിറഞ്ഞ സാന്നിധ്യം ലുലുവിന്റെ എല്ലാ മേളകളെയും വിജയപ്രദമാക്കാൻ വഴിവെച്ചതായും ലുലു അധികൃതർ അറിയിച്ചു.

Tags:    
News Summary - Lulu launches British Food Festival in hypermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.