Posted On
date_range Updated On
date_range വാറ്റ് നടപ്പാക്കൽ: ‘ലുലു’ മാതൃകാസ്ഥാപനം
ദമ്മാം: വാറ്റ് (മൂല്യ വര്‍ധിത നികുതി) നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ മാതൃക സ്ഥാപനമായി ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തു. ലുലുവിൽ സമയബന്ധിതമായും സമഗ്രമായും വാറ്റ് നടപ്പാക്കിയതായി സകാത്ത് ആൻറ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. സ്ഥാപനത്തിലെത്തിയ മന്ത്രാലയ പ്രതിനിധികള്‍ ഇതിെൻറ നടപടിക്രമങ്ങള്‍ റെക്കോർഡ് ചെയ്ത് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. വീഡിയോ ഇതിനകം പതിനായിരക്കണക്കിന് പേരുടെ ശ്രദ്ധപിടിച്ചുപറ്റി. ലുലുവിന് പുറമെ രണ്ട് അറബ് വാണിജ്യ സ്ഥാപനങ്ങളേയും മന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നികുതി ഘടനാ സമ്പ്രദായത്തിലാണ് ലുലുവിെൻറ വില്‍പന. ഇത് അതിവേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥാപനത്തെ സഹായിച്ചിട്ടുണ്ടെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.