യാംബു പുഷ്പമേളയിൽ ശ്രദ്ധേയ പങ്കാളികളായി ലുലു ഹൈപ്പർമാർക്കറ്റും

യാംബു: ആഗോളതലത്തിൽ മൂന്ന് ഗിന്നസ് റിക്കോർഡുകൾ നേടി ശ്രദ്ധേയമായ 14-ാമത് യാംബു പുഷ്പമേളയിൽ പങ്കാളികളായി ലുലു ഹൈപ്പർമാർക്കറ്റും. ഫെബ്രുവരി 15ന് മേള ആരംഭിച്ചത് മുതൽ പുഷ്പ നഗരിയിലെ ഫുഡ് കോർട്ടിൽ ശ്രദ്ധേയമായ ഒരു സ്​റ്റാൾ ഒരു​ക്കിക്കൊണ്ടാണ്​ ലുലു സന്ദർശകരെ ആകർഷിക്കുന്നത്​. വിവിധ രീതിയിലും രുചിയിലുമുള്ള ഭക്ഷണപാനീയങ്ങളാണ്​ ഇവിടെനിന്ന്​ സന്ദർശകർക്ക്​ ലഭിക്കുന്നത്​​. സൗദിയിലെ 34ാമത്തേതും ആഗോള തലത്തിൽ 259ാമത്തേതുമായ ലുലു ഹൈപ്പർമാർക്കറ്റി​െൻറ ശാഖ കഴിഞ്ഞവർഷം നവംബറിലാണ് യാംബുവിൽ പ്രവർത്തനം ആരംഭിച്ചത്.

വർഷം തോറും നടക്കുന്ന യാംബു പുഷ്പമേളയിൽ ഇതാദ്യമായാണ്​ ലുലു പ​ങ്കെടുക്കുന്നത്​. ‘സൗദി വിഷൻ 2030’ന് പൂർണപിന്തുണ നൽകുന്ന ലുലു ഹൈപ്പർമാർക്കറ്റ്, അഗ്രി-ബിസിനസ്​ രംഗത്തി​െൻറ വളർച്ചക്ക് വലിയ പിന്തുണയാണ് നൽകുന്നത്. തദ്ദേശീയമായ കാർഷിക വിളകളുടെ വിൽപനക്ക് ലുലു ഹൈപ്പർമാർക്കറ്റിലൂടെ കൂടുതൽ അവസരങ്ങൾ ഒരുക്കികൊടുക്കുന്നതിലൂടെ മാതൃകാപരമായ ബിസിനസ് സ്വാഭവമാണ് കാഴ്ച്ചവെക്കുന്നത്. മാർച്ച് ഒമ്പത്​ വരെ തുടരുന്ന ‘യാംബു ഫ്ലവർ ആൻഡ്​ ഗാർഡൻ ഫെസ്​റ്റിവലി’​െൻറ ഭാഗമാകുവാൻ കഴിഞ്ഞതിൽ ലുലു ഹൈപ്പർമാർക്കറ്റ് ഏറെ അഭിമാനം കൊള്ളുന്നുവെന്നും റീ​ട്ടെയിൽ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന ലുലു സൗദി ഹൈപ്പർമാർക്കറ്റ്, അഗ്രി-ബിസിനസി​നെയും തദ്ദേശീയ കാർഷിക മേഖലയെയും പ്രോത്സാഹിപ്പിക്കാൻ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ലുലു സൗദി ഹൈപ്പർമാർക്കറ്റ് പടിഞ്ഞാറൻ പ്രവിശ്യ റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി പറഞ്ഞു.

യാംബു പുഷ്പമേളയിൽ ഒരുക്കിയ ലുലു ഹൈപ്പർമാർക്കറ്റ്​ ഫുഡ്​ പവലിയൻ

Tags:    
News Summary - Lulu Hypermarket also became notable participants in the Yambu Flower Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.