ലൈ​ക്കു​ക​ൾ​ക്കാ​യി ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന ജീ​വി​ത​ങ്ങ​ൾ

‘സ​ത്യം ചെ​രു​പ്പി​ടു​മ്പോ​ഴേ​ക്കും നു​ണ ലോ​കം ചു​റ്റി​യി​രി​ക്കും’ എ​ന്ന മാ​ർ​ക്ക് ട്വ​യി​െൻറ വി​ഖ്യാ​ത​മാ​യ നി​രീ​ക്ഷ​ണം ന​മ്മു​ടെ ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ൽ അ​ന്വ​ർ​ത്ഥ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്ക്രീ​നി​ൽ മി​ന്നി​മ​റ​യു​ന്ന നി​മി​ഷാ​ർ​ദ്ധം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​ക​ൾ​ക്കും പോ​സ്​​റ്റു​ക​ൾ​ക്കും പി​ന്നി​ൽ ത​ക​ർ​ന്നു​പോ​കു​ന്ന മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഗൗ​ര​വ​ത​ര​മാ​യ ച​ർ​ച്ച​ക​ൾ ഉ​യ​രേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. വി​ര​ൽ​ത്തു​മ്പി​ലെ ഒ​രു ഷെ​യ​റി​ലൂ​ടെ ഒ​രാ​ളെ ലോ​ക​ത്തി​ന് മു​ന്നി​ൽ കൊ​ടും​കു​റ്റ​വാ​ളി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന ‘സോ​ഷ്യ​ൽ മീ​ഡി​യ വി​ചാ​ര​ണ​ക​ൾ’ ഇ​ന്ന് വ​ലി​യൊ​രു സാ​മൂ​ഹി​ക വി​പ​ത്താ​യി മാ​റി​ക്ക​ഴി​ഞ്ഞു. 2017-ൽ ​കൊ​ച്ചി മെ​ട്രോ​യി​ൽ നി​ന്നും പ്ര​ച​രി​ച്ച ഒ​രു ചി​ത്രം കേ​ര​ള​ത്തി​െൻറ മ​ന​സാ​ക്ഷി​യെ ഏ​റെ പൊ​ള്ളി​ച്ച​താ​ണ്. ‘കൊ​ച്ചി മെ​ട്രോ​യി​ലെ പാ​മ്പ്’ എ​ന്ന പ​രി​ഹാ​സ​ത്തോ​ടെ പ്ര​ച​രി​ച്ച ചി​ത്രം, മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് സീ​റ്റി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന ഒ​രാ​ളു​ടേ​തെ​ന്ന പേ​രി​ലാ​ണ് വൈ​റ​ലാ​യ​ത്. എ​ന്നാ​ൽ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​വ​ർ ക​ണ്ട​ത് വേ​ദ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശ​ക്തി​യു​മി​ല്ലാ​ത്ത എ​ൽ​ദോ എ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു അ​ത്. ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​ര​നെ ക​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി​യു​ണ്ടാ​യ ത​ള​ർ​ച്ച​യി​ൽ മ​യ​ങ്ങി​പ്പോ​യ എ​ൽ​ദോ​യ്ക്ക്, താ​ൻ മ​ദ്യ​പാ​നി​യ​ല്ലെ​ന്ന് വി​ളി​ച്ചു​പ​റ​യാ​ൻ പോ​ലും ക​ഴി​യാ​ത്ത നി​സ്സ​ഹാ​യ​ത​യാ​ണ് ഉ​ണ്ടാ​യ​ത്.

അ​പ​മാ​ന​ത്തി​െൻറ ക​യ്പു​നീ​ർ കു​ടി​ച്ച ആ ​നി​ശ​ബ്​​ദ​ത സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക്രൂ​ര​ത​യ്ക്ക് വ​ലി​യൊ​രു ഉ​ദാ​ഹ​ര​ണ​മാ​യി ഇ​ന്നും അ​വ​ശേ​ഷി​ക്കു​ന്നു. ഈ ​ച​രി​ത്രം വീ​ണ്ടും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത് നാം ​ക​ണ്ട​ത് കോ​ഴി​ക്കോ​ട് ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി​യാ​യ ദീ​പ​ക്കി​െൻറ മ​ര​ണ​ത്തി​ലൂ​ടെ​യാ​ണ്. ട്രെ​യി​ൻ ഇ​റ​ങ്ങി ബ​സ് സ്​​റ്റാ​ൻ​ഡി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ത​ന്നെ ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ർ​ശി​ച്ചു എ​ന്നാ​രോ​പി​ച്ച് ഒ​രു യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്ത വീ​ഡി​യോ ദീ​പ​ക്കി​െൻറ ജീ​വി​തം നി​മി​ഷ​നേ​രം കൊ​ണ്ട് ത​ക​ർ​ത്തെ​റി​ഞ്ഞു. ദൃ​ശ്യ​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യ ച​ല​ന​ങ്ങ​ള​ല്ലാ​തെ മ​റ്റൊ​ന്നും പ​ല​രാ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ ​വീ​ഡി​യോ ക​ണ്ട് ദീ​പ​ക്കി​നെ മു​ൻ​വി​ധി​യോ​ടെ വി​ചാ​ര​ണ ചെ​യ്തു. താ​ൻ ജീ​വി​ത​ത്തി​ൽ കാ​ത്തു​സൂ​ക്ഷി​ച്ച മൂ​ല്യ​ങ്ങ​ളും അ​ന്ത​സ്സും ഒ​രു നി​മി​ഷം കൊ​ണ്ട് ത​ക​രു​ന്ന​ത് ക​ണ്ട ദീ​പ​ക്, ത​െൻറ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു.

തു​ന്നി​ക്കെ​ട്ടി​യ മ​ക​െൻറ ശ​രീ​ര​ത്തി​ന് മു​ന്നി​ലി​രു​ന്ന് ‘മു​ഖ​മെ​ല്ലാം വാ​ടി​പ്പോ​യ​ല്ലോ മോ​നേ’ എ​ന്ന് ക​ര​യു​ന്ന ആ ​അ​മ്മ​യു​ടെ വി​ലാ​പം ഒ​രു സ​മൂ​ഹ​ത്തി​െൻറ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യ്ക്ക് നേ​രെ​യു​ള്ള വി​ര​ൽ ചൂ​ണ്ട​ലാ​ണ്.​വൈ​റ​ലാ​കാ​നും ലൈ​ക്കു​ക​ൾ നേ​ടാ​നു​മു​ള്ള വ്യ​ഗ്ര​ത​യി​ൽ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും പ​ല​രും മ​റ​ന്നു​പോ​കു​ന്നു. സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടാ​ൻ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും, അ​ത് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് യ​ഥാ​ർ​ത്ഥ അ​തി​ജീ​വി​ത​മാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട സാ​മൂ​ഹി​ക പി​ന്തു​ണ ഇ​ല്ലാ​താ​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ. സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടാ​തെ ഷെ​യ​ർ ചെ​യ്യു​ന്ന ഓ​രോ ക്ലി​ക്കും ഒ​രു മ​നു​ഷ്യ​െൻറ ജീ​വ​നെ​ടു​ത്തേ​ക്കാം എ​ന്ന തി​രി​ച്ച​റി​വ് ന​മു​ക്കു​ണ്ടാ​ക​ണം. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള വ്യ​ക്തി​ഹ​ത്യ ത​ട​യാ​ൻ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കേ​ണ്ട​തു​ണ്ട്. ദീ​പ​ക്കി​ന് നേ​രി​ട്ട ദു​ര​വ​സ്ഥ മ​റ്റൊ​രാ​ൾ​ക്കും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ നാം ​ഓ​രോ​രു​ത്ത​രും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്.

Tags:    
News Summary - Lives sacrificed for likes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.