ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീർ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി കഴിഞ്ഞ മാസം മാത്രം നടന്ന ഇടപാടുകൾ 39.6 ദശ ലക്ഷം കവിഞ്ഞതായി അധികൃതർ.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2025 സെപ്റ്റംബറിൽ ഉപയോക്താക്കൾക്കായി 39 ദശലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകളാണ് പൂർത്തിയാക്കിയത്. പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും ലഭ്യമായ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ വാലറ്റ് സവിശേഷത ഉപയോഗിച്ച് 29 .8 ദശലക്ഷത്തിലധികം ഡോക്യുമെന്റ് വ്യൂകൾ ഉൾപ്പെടെ അബ്ഷീർ വ്യക്തി തല പ്ലാറ്റ്‌ഫോം വഴി മൊത്തം 561,400 സേവനങ്ങളാണ് കഴിഞ്ഞ മാസം നടത്തിയത്. അതേസമയം അബ്ഷീർ ബിസിനസ് പ്ലാറ്റ്‌ഫോം വഴി 2,283,421 സേവന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയ സേവനങ്ങളിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം സാധ്യമാക്കുന്ന തരത്തിൽ 28 ദശലക്ഷത്തിലധികം ഏകീകൃത ഡിജിറ്റൽ ഐഡികൾ അബ്ഷീർ പ്ലാറ്റ്‌ഫോം വഴി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി. അബ്ഷീർ വ്യക്തികൾ, അബ്ഷീർ ബിസിനസ്സ്, അബ്ഷീർ ഗവൺ മെന്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയും 500 ലധികം പൊതു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നാഷനൽ സിംഗിൾ സൈൻ ഓൺ പോർട്ടൽ (നഫാത്) വഴിയും ഈ സേവനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.