കെ.ടി. ജുനൈസിന് ജിദ്ദ സ്പോർസ് ക്ലബ് സൂപ്പർ സീനിയേഴ്സ് യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: ജോലി ആവശ്യാർഥം ജിദ്ദയിൽ നിന്നും ദുബൈയിലേക്ക് സ്ഥലം മാറി പോകുന്ന ജിദ്ദയിലെ സാമൂഹിക പ്രവർത്തകനും പോപ്പി ജിദ്ദ, നിയോ ജിദ്ദ തുടങ്ങിയ പ്രാദേശിക കൂട്ടായ്മകളുടെ സെക്രട്ടറിയും ജിദ്ദ സ്പോർസ് ക്ലബ് ഫുട്ബാൾ അക്കാദമിയിൽ രക്ഷിതാവുമായ കെ.ടി. ജുനൈസിന് ജെ.എസ്.സി സൂപ്പർ സീനിയേഴ്സ് യാത്രയയപ്പ് സംഘടിപ്പിച്ചു.
ഇസ്മാഇൗൽ കല്ലായി, അഷ്ഫർ നരിപ്പറ്റ, സഹീർ പുത്തൻ, ഹനീഫ പെരിന്തൽമണ്ണ, നസീർ ഷീര, അസ്ലം ലത്തീൻ, സക്കീർ, അസ്കർ, സുബ്ഹാൻ, വാസു, ഷബീർ, സലീം തൃശൂർ, മജീദ്, റാഫി, അൻവർ ജൂനിയർ, അൻവർ വല്ലാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു.സൂപ്പർ സീനിയേഴ്സ് അംഗങ്ങൾ ഒപ്പുവെച്ച ഫുട്ബാൾ കെ.ടി. ജുനൈസിന് ഉപഹാരമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.