രാജീവൻ
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: കോഴിക്കോട് പന്തീരങ്കാവ് പെരുമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ രാജീവൻ (65) ആണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചത്. അറബ്‌കോ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: കെ.വി അനിത. ഏകമകൾ ശരണ്യ ബംഗളൂരുവിലെ സ്വകാര്യ ഐ.ടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കാൻ നടപടിക്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.