റിയാദ്: കോവിഡ് ടെസ്റ്റിെൻറ മറവിൽ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. വീടുകള്‍ സന്ദ ർശിച്ച് കോവിഡ് പരിശോധന നടത്തിയ വിദേശികളെ ആരോഗ്യ മന്ത്രാലയവും കുറ്റാന്വേഷണ വകുപ്പും ചേർന്നാണ് പിടികൂടിയത്. ഈജിപ്തുകാരനായ ഫാർമസിസ്റ്റിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. വീടുകളും തൊഴിലാളികളുടെ താമസസ്ഥലങ്ങളും സന്ദർശിച്ച് ലൈസൻസില്ലാത്ത ഉപകരണം ഉപയോഗിച്ചാണ് സംഘം കോവിഡ് പരിശോധന നടത്തിയിരുന്നത്. 10 മിനിറ്റിനകം കോവിഡ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു നടപടി. 250 റിയാല്‍ ടെസ്റ്റിനുള്ള ഫീസായി സംഘം ഈടാക്കുകയും ചെയ്തു. കോവിഡ്-19 എന്ന് രേഖപ്പെടുത്തിയ ഉപകരണം സംഘത്തിെൻറ പക്കല്‍ നിന്ന് കണ്ടെത്തി. ആശുപത്രികളിലും ആരോഗ്യ പ്രവർത്തർക്കും മാത്രം ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ലൈസൻസുള്ള ഉപകരണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.