റിയാദ്: ലോക കാൽപ്പന്തുകളിയുടെ ആവേശം നെഞ്ചേറ്റുന്ന പ്രവാസികൾക്കായി മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) സംഘടിപ്പിക്കുന്ന ‘ഖൽബിലെ ഫുട്ബാൾ’ കായിക വിരുന്ന് വ്യാഴാഴ്ച നടക്കും. വൈകീട്ട് ഏഴിന് അൽ വഫ ഷോല മാളിലാണ് റിയാദിലെ ഫുട്ബാൾ പ്രേമികളെ ഒന്നിപ്പിക്കുന്ന ഈ വൻകിട പരിപാടി അരങ്ങേറുന്നത്. റിയാദിലെ കായികപ്രേമികൾക്കായി വിപുലമായ പരിപാടികളാണ് മിഅ ഇതിെൻറ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ആവേശം നിറയ്ക്കുന്ന ഷൂട്ട് ഔട്ട്, ജഗ്‌ളിങ്ങ്, ക്വിസ് മത്സരങ്ങൾ, ആകർഷകമായ ഫുട്ബാൾ ഫ്രീസ്റ്റൈൽ പ്രകടനങ്ങൾ എന്നിവയ്ക്ക് പുറമെ ഫുട്ബാൾ രംഗത്തെ പ്രഗത്ഭർ മാറ്റുരയ്ക്കുന്ന ഓപ്പൺ ഡിബേറ്റും ഇതിെൻറ ഭാഗമായി നടക്കും.
ഫിഫ ലോകകപ്പിെൻറ ഉദ്ഘാടന ആഘോഷങ്ങളും ആദ്യ മത്സരവും 274 ഇഞ്ചിെൻറ കൂറ്റൻ സ്ക്രീനിൽ തത്സമയം സംപ്രേഷണം ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം കൺവീനർ ഹബീബ് റഹ്മാൻ അറിയിച്ചു. സൗദിയിലെ മുൻനിര ഫുട്ബാൾ ക്ലബുകളിലേക്ക് സെലക്ഷൻ നേടാൻ ഭാഗ്യം ലഭിച്ച മലയാളി യുവ പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിക്കും. റിയാദിലെ മുഴുവൻ ഫുട്ബാൾ പ്രേമികളെയും ഈ കായിക വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി മിഅ വൈസ് പ്രസിഡൻറ് രഞ്ജു പാടത്ത്, സെക്രട്ടറി സഫീറലി തലാപ്പിൽ, ട്രഷറർ അബ്ദുൽ കരീം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.