വി​ക​സ​ന​വും ജ​ന​ക്ഷേ​മ​വും കൈ​കോ​ർ​ക്കു​ന്ന കേ​ര​ള ബ​ജ​റ്റ്

സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും വി​ക​സ​ന​വും ജ​ന​ക്ഷേ​മ​വും സ​മ​ന്വ​യി​പ്പി​ച്ചു മു​ന്നോ​ട്ട് പോ​കാ​നു​ള്ള കേ​ര​ള​ത്തി​ന്റെ ദൃ​ഢ​നി​ശ്ച​യ​മാ​ണ് 2026-27 ബ​ജ​റ്റി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഒ​രു​പോ​ലെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സ​മ​ഗ്ര സ​മീ​പ​ന​മാ​ണ് ഇ​തി​ന്റെ കാ​ത​ൽ. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും ടെ​ക്നോ പാ​ർ​ക്ക് വി​ക​സ​ന​പ​ദ്ധ​തി​ക​ളും ഐ.​ടി മേ​ഖ​ല​ക്ക് പു​തി​യ ഊ​ർ​ജം പ​ക​രും.

പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും ഈ ​ന​ഗ​ര-​വ്യ​വ​സാ​യ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ വ​ഴി​തു​റ​ക്കും. തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്റെ​യും ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ബ​ജ​റ്റ് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. ഭ​വ​ന​പ​ദ്ധ​തി​ക​ൾ, തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ, വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ, പ​ട്ട​യ വി​ത​ര​ണം എ​ന്നി​വ​യി​ലൂ​ടെ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ മൂ​ലം തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മ​ണ്ണെ​ണ്ണ സ​ബ്സി​ഡി വ​ർ​ധി​പ്പി​ച്ച​തും തീ​ര​സം​ര​ക്ഷ​ണ​ത്തി​നു​ള്ള ശാ​സ്ത്രീ​യ പ​ദ്ധ​തി​ക​ളും ഈ ​മേ​ഖ​ല​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കു​ന്നു. ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വി​വി​ധ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള നി​കു​തി ഇ​ള​വു​ക​ളും ഇ-​ചെ​ല്ലാ​ൻ അം​ന​സ്റ്റി​യും ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കും. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​നം, റോ​ഡ് സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ, ജ​ല​ഗ​താ​ഗ​ത വി​ക​സ​നം എ​ന്നി​വ കേ​ര​ള​ത്തി​ന്റെ യാ​ത്രാ​സം​സ്കാ​ര​ത്തെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും ആ​ധു​നി​ക​വു​മാ​ക്കും.

മി​ഷ​ൻ സ​മു​ദ്ര ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​ത​ന പ​ദ്ധ​തി​ക​ളും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ വ​ർ​ധി​ച്ച നി​ക്ഷേ​പ​ങ്ങ​ളും കേ​ര​ള​ത്തെ ദേ​ശീ​യ-​ആ​ഗോ​ള ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കാ​നു​ള്ള കാ​ഴ്ച​പ്പാ​ടാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ, ഈ ​ബ​ജ​റ്റ് കേ​ര​ള​ത്തി​ന്റെ ഭാ​വി പു​രോ​ഗ​തി​ക്ക് ശ​ക്ത​മാ​യൊ​രു അ​ടി​ത്ത​റ പാ​കും.

Tags:    
News Summary - Kerala Budget brings together development and public welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.