1. മദീനയിലെ ഈന്തപ്പനത്തോട്ടങ്ങളിലൊന്ന്, 2. വിവിധയിനം ഇൗന്തപ്പഴങ്ങൾ
യാംബു: സൗദി അറേബ്യയിലെ മുൻനിര ഈത്തപ്പഴ ഉൽപാദന കേന്ദ്രമെന്ന പദവി കൂടുതൽ ഉറപ്പിച്ച് മദീന മേഖല മുന്നേറുന്നു. രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉൽപ്പാദനത്തിെൻറ 18 ശതമാനവും മദീന മേഖലയിൽ നിന്നാണെന്ന് മദീന ചേംബർ ഓഫ് കൊമേഴ്സ് പുറത്തുവിട്ട പുതിയ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 80 ലക്ഷത്തിലധികം ഈന്തപ്പനകളാണ് നിലവിൽ ഈ മേഖലയിലുള്ളത്. മദീനയിലെ ഈത്തപ്പഴ മേഖല ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തി മുന്നേറുന്നത് പ്രദേശത്തിെൻറ സമ്പന്നമായ കാർഷിക, നിക്ഷേപ ശേഷിയാണ് അടയാളപ്പെടുത്തുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, സംസ്കരണ വ്യവസായങ്ങൾ വികസിപ്പിക്കുക, പ്രാദേശിക-ആഗോള വിപണികളിൽ സൗദി ഉൽപ്പന്നങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ വളർച്ച വലിയ പിന്തുണ നൽകുന്നുണ്ട്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മദീനയിലെ മൊത്തം ഈന്തപ്പനകളുടെ എണ്ണം രാജ്യത്തിെൻറ ആകെ എണ്ണത്തിെൻറ 21.6 ശതമാനത്തോളം വരും. ഇതിൽ ഉൽപ്പാദനക്ഷമമായ 65 ലക്ഷം ഈന്തപ്പനകളുണ്ട്; ഇത് രാജ്യത്തെ ആകെ ഉൽപ്പാദനക്ഷമമായ ഈന്തപ്പനകളുടെ 20.2 ശതമാനമാണ്. നിലവിൽ 3,46,900 ടൺ ഈത്തപ്പഴമാണ് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്നത്. 2017 മുതൽ 2024 വരെയുള്ള കാലയളവിൽ 8.4 ശതമാനത്തിെൻറ സ്ഥിരതയാർന്ന വളർച്ചയാണ് ഈ മേഖല കൈവരിച്ചത്. കാർഷിക മൂല്യശൃംഖലകളെ പിന്തുണയ്ക്കുന്നതിലും ഉൽപ്പാദന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും മദീന നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ഒപ്പം ഭക്ഷ്യ വ്യവസായങ്ങൾ, വിപണനം, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നതിലും ഈത്തപ്പഴ മേഖല നൽകുന്ന സംഭാവന വലുതാണെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.