Posted On
date_range Updated On
date_range മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ കോട്ടംപറമ്പ് സ്വദേശി പറമ്പൻ മുഹമ്മദ് അഷ്‌റഫ് (54) ജിദ്ദയിൽ നിര്യാതനായി. മസ്തിഷ്ക്കാഘാതം സംഭവിച്ച് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽഹംറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയാണ്.
പിതാവ്: പറപ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പരേതനായ പറമ്പൻ ഇബ്രാഹിം ഹാജി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സുനീറ. മക്കൾ: ഹാഷിം, ഹിഷാം, അസ്‌ഹർ. സഹോദരങ്ങൾ: മൻസൂർ, അസ്മാബി, നുസൈബ, മുനീറ, പരേതയായ സാബിറ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫെയർ പ്രവർത്തകർ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.