കേരളത്തിൽ ഓരോ മഴക്കാലവും എത്തുമ്പോൾ ജനങ്ങളുടെ മനസ്സിൽ ഭീതിയുടെ വിത്തുകൾ പാകപ്പെടുകയാണ്. മുൻപൊക്കെ ആഴ്ചകളോളം നീളുന്ന അതിശക്തമായ മഴ പെയ്താൽ മാത്രം കണ്ടിരുന്ന പ്രളയദൃശ്യങ്ങൾ, ഇന്നിപ്പോൾ രണ്ടോ മൂന്നോ ദിവസത്തെ തുടർച്ചയായ മഴയിൽത്തന്നെ നാടിനെ വെള്ളത്തിനടിയിലാക്കുന്നു. മാറിയ കാലാവസ്ഥയ്ക്കൊപ്പം നമ്മുടെ ജലസ്രോതസ്സുകൾക്കുണ്ടായ ഘടനാപരമായ മാറ്റങ്ങളാണ് ഈ പ്രതിസന്ധിയെ അതിരൂക്ഷമാക്കുന്നത്. ഇതിെൻറ പ്രധാന കാരണങ്ങളിലൊന്ന് പുഴകളുടെയും നദികളുടെയും സ്വാഭാവിക ആഴം ഗണ്യമായി കുറഞ്ഞുപോയി എന്നതാണ്. വർഷങ്ങളായി അടിഞ്ഞുകൂടിയ മണലും ചെളിയും മാലിന്യങ്ങളും കാരണം ജലവാഹിനികളുടെ ഒഴുക്കുശേഷി നഷ്ടപ്പെട്ടിരിക്കുന്നു. മഴവെള്ളത്തിന് അതിവേഗം കടലിലേക്ക് ഒഴുകിപ്പോകാനുള്ള വഴി അടയുന്നതോടെ, വെള്ളം കരകവിഞ്ഞൊഴുകി ജനജീവിതം ദുരിതപൂർണമാകുന്നു.
വരുന്ന മഴക്കാലം അവസാനിച്ചാലുടൻ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുഴകളിൽ അടിഞ്ഞുകൂടിയ മണലും അവശിഷ്ടങ്ങളും നീക്കം ചെയ്ത് അവയുടെ സ്വാഭാവിക ആഴം പുനഃസ്ഥാപിക്കാൻ സർക്കാർ തയാറാകണം. ഇത് അനിയന്ത്രിതമായ മണൽഖനനത്തിനുള്ള ആഹ്വാനമല്ല; മറിച്ച്, പ്രളയനിയന്ത്രണത്തിനും ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനുമായി വിദഗ്ധരുടെ നിർദേശപ്രകാരം നടപ്പാക്കേണ്ട പരിസ്ഥിതി സൗഹൃദപരമായ ഒരു മുൻകരുതലാണ്.
പ്രളയം വന്ന് നാശനഷ്ടങ്ങൾ വിതച്ചശേഷം കോടിക്കണക്കിന് രൂപ ദുരിതാശ്വാസത്തിനായി ചെലവഴിക്കുന്നതിനേക്കാൾ ബുദ്ധിപൂർവ്വമായ കാര്യം, പ്രളയസാധ്യത തന്നെ കുറയ്ക്കുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടത് നന്മ ആഗ്രഹിക്കുന്ന ഒരു ഭരണകൂടത്തിെൻറ കടമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.