മുൻവർഷത്തെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം സമ്മാന വിതരണ ചടങ്ങിൽനിന്ന് (ഫയൽ ചിത്രം)
മക്ക: സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിെൻറ രക്ഷാകർതൃത്വത്തിൽ 46-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠമാക്കൽ, പാരായണം, തഫ്സീർ മത്സരങ്ങൾക്ക് മക്കയിൽ തുടക്കമായി. സൗദി ഇസ്ലാമിക കാര്യ, ദഅ്വ, മാർഗ്ഗനിർദ്ദേശ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ സഫർ 23 മുതൽ റബീഉൽ അവ്വൽ ആറ് വരെയാണ് മത്സരം.
133 രാജ്യങ്ങളിൽ നിന്നായി 334 ആൺ-പെൺ മത്സരാർത്ഥികൾ പങ്കെടുക്കുന്നതാണ് നാല് പതിറ്റാണ്ട് പിന്നിട്ട മത്സര ചരിത്രത്തിലെ ഏറ്റവും വലിയ ഈ പതിപ്പ്. യുവതലമുറയെ ഖുർആനുമായി അടുപ്പിക്കാനും ഖുർആൻ സേവനത്തിൽ സൗദിയുടെ പങ്കു വ്യക്തമാക്കാനും ലക്ഷ്യമിടുന്ന മത്സരത്തിൽ 1.026 കോടി റിയാലിെൻറ റെക്കോർഡ് സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചരിത്രത്തിലാദ്യമായി വനിതകൾക്കായി സ്വതന്ത്ര മത്സരവിഭാഗം ഒരുക്കിയതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ആൺകുട്ടികളുടെ അവസാന റൗണ്ടും സമാപനവും മസ്ജിദുൽ ഹറാമിലും, പെൺകുട്ടികളുടേത് മക്ക ഹിൽട്ടൺ കൺവെൻഷൻ ഹോട്ടലിലും നടക്കും. പൂർണ ഖുർആൻ മനഃപാഠമാക്കൽ, തഫ്സീർ, 15 ജുസ്ഉകൾ, 5 ജുസ്ഉകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മത്സരാർത്ഥികൾക്ക് താമസസൗകര്യവും മക്ക, മദീന ചരിത്രകേന്ദ്ര സന്ദർശനവുമടക്കം വിപുലമായ ക്രമീകരണങ്ങളാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.