റ​സ്സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ലി​ന് റി​യാ​ദി​ലെ ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കിയ യാ​ത്ര​യ​യ​പ്പ്

റ​സ്സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ലി​ന് ന​വോ​ദ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ റ​സ്സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ലി​ന് ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ റ​സ്സ​ലി​നാ​യി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗം സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ വി​ക്ര​മ​ലാ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​രും വി​ക്ര​മ​ലാ​ലും ചേ​ർ​ന്ന് റ​സ്സ​ലി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ കു​മ്മി​ൾ സു​ധീ​ർ, ബാ​ബു​ജി, മ​നോ​ഹ​ര​ൻ, ജി​തി​ൻ, ബി​ജു കൃ​ഷ്ണ​ൻ, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, അ​നി​ൽ മാ​ട്ടൂ​ൽ, അ​ജി​ത് ക​ട​യ്ക്ക​ൽ, ശ്രീ​രാ​ജ്, അ​യ്യൂ​ബ്, ര​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​നി​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​നും സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ക്കും റ​സ്സ​ൽ യോ​ഗ​ത്തി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ന​വോ​ദ​യ ബ​ത്ഹ യൂ​നി​റ്റ് ക​മ്മി​റ്റി അം​ഗ​മാ​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​പോ​രു​ന്ന റ​സ്സ​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഐ.​ടി. മേ​ഖ​ല​യി​ലാ​ണ് ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. ഖ​ത്ത​ർ, അ​ബു​ദാ​ബി, ഷാ​ർ​ജ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജോ​ലി പ​രി​ച​യ​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം റി​യാ​ദി​ലെ​ത്തി​യ​ത്. വി​വി​ധ ക​മ്പ​നി​ക​ളി​ലെ ഐ.​ടി. സം​വി​ധാ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്, ബി​സി​ന​സ് സോ​ഫ്​​റ്റ്​​വെ​യ​റു​ക​ളു​ടെ വി​ക​സ​നം, ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​ദ്ദേ​ഹം വി​ദ​ഗ്ദ്ധ​നാ​ണ്. ക​മ​റു​ദീ​െൻറ​യും ബീ​വി​യു​ടെ​യും മ​ക​നാ​ണ്. അ​ധ്യാ​പി​ക​യാ​യ ഹ​സീ​ദ​യാ​ണ് ഭാ​ര്യ. എം.​ബി.​ബി.​എ​സ്. വി​ദ്യാ​ർ​ഥി​യാ​യ അ​ൽ​മാ​സ് റ​സ്സ​ൽ, ബി.​ടെ​ക്ക് വി​ദ്യാ​ർ​ഥി​യാ​യ അ​ജ്മ​ൽ റ​സ്സ​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Tags:    
News Summary - Navodaya Yatra sent to Russell Mathatiparampil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.