ബോളാഗോളം' സിനിമ സംവിധായകൻ ജുനൈസ് കാപ്പിന് എൻ കൺഫേർട്ട്സ് സി.ഇ.ഒ ലത്തീഫ് കാപ്പുങ്ങലും ഡോ. ഇന്ദുവും ഉപഹാരം കൈമാറുന്നു
ജിദ്ദ: ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും സൗദിയിൽ ചിത്രീകരിച്ച പ്രവാസികൾ അഭിനയിച്ച പൂർണദൈർഘ്യ ചലചിത്രമായ 'മസ്റ' ജിദ്ദ മല്ലൂസും എൻ. കൺഫെർട്ടും സംയുക്തമായി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. ജിദ്ദ പ്രവാസിയായ ജുനൈസ് കാപ്പ് സംവിധാനം ചെയ്ത അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ 'ബോളാഗോളം' സിനിമയുടെ ടീസറും ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഡോ. ഇന്ദു, ഷമീം ടീച്ചർ എന്നിവർ സംയുക്തമായി സിനിമ പ്രദർശനം ഉദ്ഘാടനം ചെയ്തു. അവലോകന യോഗത്തിൽ നാസർ ശാന്തപുരം അധ്യക്ഷത വഹിച്ചു. എൻ കൺഫേർട്ട്സ് സി.ഇ.ഒ ലത്തീഫ് കപ്പുങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു. 'മസ്റ' സിനിമ സംവിധായകൻ അലി അരിക്കത്തിനുള്ള പൊന്നാട ജിദ്ദ മല്ലൂസ് അംഗമായ റെജിയും, വാസു ഹംദാനും ചേർന്ന് അണിയിച്ചു. ഉപഹാരം ജാഫറലി പാലക്കോടും, ഡോ. അഷ്റഫും ഒന്നിച്ചു നൽകി.
'ബോളാഗോളം' സിനിമയുടെ സംവിധായകൻ ജുനൈസ് കാപ്പിനെ നൗഷാദ് ചാത്തല്ലൂരും അദ്നുവും പൊന്നാs അണിയിച്ചു. എൻ കൺഫേർട്ട്സ് സി.ഇ.ഒ ലത്തീഫ് കാപ്പുങ്ങലും ഡോ. ഇന്ദുവും അദ്ദേഹത്തിനുള്ള ഉപഹാരം നൽകി. ബോളാഗോളം സിനിമ നിർമാതാവ് പി.ടി സലീമിനെ മുഹ്സിൻ തയ്യിലും, മുസ്തഫ കോഴിശ്ശേരിയും ഒന്നിച്ചു പൊന്നാട അണിയിച്ചു. അദ്ദേഹത്തിനുള്ള ഉപഹാരം ഷമീം ടീച്ചറും, ഷംസു പാറലും സംയുക്തമായി നൽകി.
ബോളാഗോളം സിനിമയിൽ അഭിനയിച്ച മാസ്റ്റർ മുഹമ്മദ് യാസീനുള്ള ഉപഹാരം ഷയാൻ നൗഷാദ് നൽകി. ഹിമാലയൻ യൂനിവേഴ്സിറ്റിയിൽ നിന്നും ഡോക്ട്രേറ്റ് കരസ്ഥമാക്കിയ ഇരുമ്പുഴി സ്വദേശി ഡോ. അഷ്റഫിനെ നാസർ ശാന്തപുരവും അയ്യൂബ് മുസ്ലിയാരകത്തും സംയുക്തമായി പൊന്നാട അണിയിച്ചു. നൗഷാദ് ചാത്തല്ലൂർ, ഡോ. അഷ്റഫ്, മുഹ്സിൻ തയ്യിൽ, അലി അരിക്കത്ത്, ജുനൈസ് കാപ്പ്, പി.ടി. സലീം, വാസു ഹംദാൻ, ബഷീർ പരുത്തികുന്നൻ എന്നിവർ ആശംസ നേർന്നു. അയ്യൂബ് മുസ്ലിയാരകത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.