ഷാ​ഹി​ദ് കൊ​ടു​ക്, റ​ജീ​ഷ് ബാ​ബു അ​ങ്ങാ​ടി​പ്പു​റം, അ​ബ്​​ദു​റ​ഹ്മാ​ൻ ക​രു​വാ​ര​കു​ണ്ട് 

ബിഷ യാസ് ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബിഷ: ബിഷയിലെ യാസ് ക്ലബ് 18-മത് വാർഷിക ജനറൽ ബോഡി യോഗം വിവിധ പരിപാടികളോടെ നടന്നു. ക്ലബ്ബിെൻറ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ്, ചെലവ് കണക്കുകളും ജനറൽ സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിൽ ഷാഹിദ് കൊടുകിനെ പ്രസിഡന്റായും റജീഷ് ബാബു അങ്ങാടിപ്പുറത്തെ സെക്രട്ടറിയായും, അബ്ദുറഹ്മാൻ കരുവാരകുണ്ടിനെ ട്രഷററായും, ഫുട്ബാൾ ക്യാപ്റ്റനായി റിയാസിനെയും തെരഞ്ഞെടുത്തു.

കൂടാതെ 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും യോഗം അംഗീകാരം നൽകി. ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന് വ്യാഴാഴ്ച രാത്രി കലാ, കായിക മത്സരങ്ങളും കുടുംബസംഗമവും ഉൾപ്പെടുത്തി വിപുലമായി സംഘടിപ്പിക്കാൻ ജനറൽ ബോഡിയിൽ തീരുമാനിച്ചു. യാസ് ബിഷ ക്ലബ്ബ് 20-ാം വാർഷികം അടുത്ത വർഷം സൗദിയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാനും യോഗം തീരുമാനിച്ചു.

ഇന്ത്യൻ കോൺസുലേറ്റിെൻറയും വി.എഫ്.എസ് സംഘത്തിെൻറയും ബിഷ സന്ദർശന വേളകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനായി പ്രത്യേക സന്നദ്ധസേവക സ്ക്വാഡ് രൂപവത്കരിക്കാനും തീരുമാനമായി. യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സഹകരണത്തിന് സെക്രട്ടറി റജീഷ് ബാബു അങ്ങാടിപ്പുറം നന്ദി പറഞ്ഞു. ക്ലബ്ബിെൻറ സാമൂഹിക, സാംസ്കാരിക, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - Bisha Yas Club elects new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.