റിയാദ് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ കേരളപ്പിറവി ദിനാഘോഷത്തിൽ നിന്ന്
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് 69ാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. എടപ്പ ചെയർമാൻ അലി ആലുവ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഉവൈസ് ആമുഖഭാഷണം നടത്തി. അൻസാർ വർക്കല കവിത ചൊല്ലി.
അജീഷ് ചെറുവട്ടൂർ (ഒ.ഐ.സി.സി), ജിബിൻ സമദ് (കൊച്ചിൻ കൂട്ടായ്മ), സലാം പെരുമ്പാവൂർ (പെരുമ്പാവൂർ അസോ), ഗഫൂർ കൊയിലാണ്ടി (ബ്ലഡ് ഡോണേഴ്സ് കേരള), നൗഷാദ് പള്ളത്ത് (റിയാദ് ടാക്കീസ്), ഷാനവാസ് (ബെസ്റ്റ് വേ), സനൽകുമാർ (ജി.എം.എഫ്), അൻസാർ കൊടുവള്ളി (ഡബ്ലിയു.എം.എഫ്), നിസാം കായംകുളം (കസവ്), അസീസ് (ജി.എം.എഫ്), സജീർ (ടുഡേയ്സ് റിയാദ്), എടപ്പ വിമൻസ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിൻ, ഉപദേശക സമിതി അംഗം എം. സാലി ആലുവ, ചാരിറ്റി കൺവീനർ നിഷാദ് ചെറുവട്ടൂർ, സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം, എക്സിക്യൂട്ടിവ് അംഗം നാസർ ആലുവ എന്നിവർ കേരളപ്പിറവി ദിനാശംസകൾ നേർന്നു. മധുര വിതരണത്തോടുകൂടി അവസാനിച്ച ആഘോഷത്തിൽ സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും ജോയിൻറ് ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.