കേ​ളി കു​ടും​ബ​വേ​ദി ‘ജ്വാ​ല അ​വാ​ർ​ഡ് 2026’ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ളി കു​ടും​ബ​വേ​ദി ‘ജ്വാ​ല അ​വാ​ർ​ഡ് 2026’ ഈ ​വ​ർ​ഷം ന​ഴ്‌​സി​ങ്​ മേ​ഖ​ല​യ്ക്ക് ന​ൽ​കും

റി​യാ​ദ്: അ​ന്താ​രാ​ഷ്​​ട്ര ന​ഴ്‌​സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദി​ലെ ന​ഴ്‌​സു​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി കേ​ളി കു​ടും​ബ​വേ​ദി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ർ​ച്ച് എ​ട്ടി​ലെ ലോ​ക വ​നി​താ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ൽ​കി വ​രു​ന്ന ‘ജ്വാ​ല’ അ​വാ​ർ​ഡ്, ഈ ​വ​ർ​ഷം ന​ഴ്‌​സി​ങ്​ മേ​ഖ​ല​യ്ക്കാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. ന​ഴ്‌​സി​ങ്​ മേ​ഖ​ല​യി​ലെ നി​സ്തു​ല​മാ​യ സേ​വ​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് ഈ ​വ​ർ​ഷം അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത് ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കാ​യി​ക രം​ഗ​ത്തെ മി​ക​വി​ന് ഖ​ദീ​ജ നി​സ (2023), സാ​ഹി​ത്യ രം​ഗ​ത്ത് സ​ബീ​ന എം. ​സാ​ലി (2024), വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മീ​രാ റ​ഹ്​​മാ​ൻ (2025) എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​വാ​ർ​ഡ് ന​ൽ​കി​യി​രു​ന്ന​ത്. മെ​യ് 15-ന് ​ന​ട​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സ്ത്രീ ​സം​രം​ഭ​ക​ർ​ക്കാ​യി സ്​​റ്റാ​ളു​ക​ളും ഒ​രു​ക്കും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ത്ഹ ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന രൂ​പ​വ​ത്​​ക​ര​ണ യോ​ഗം കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ശ്രീ​ഷ സു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ പാ​ന​ൽ അ​വ​ത​ര​ണം ന​ട​ത്തി. വി.​എ​സ്. സ​ജീ​ന (ചെ​യ.), ദീ​പ രാ​ജ​ൻ (ക​ൺ.), എ​ൻ.​കെ. സോ​വി​ന, ര​ജീ​ഷ നി​സാം (ജോ.​ ​ക​ൺ.), അ​നി​ത ലീ​ലാ​മ​ണി, ല​ക്ഷ്മി സു​നി​ൽ (വൈ. ​ചെ​യ.) എ​ന്നി​വ​രാ​ണ്​ സ്വാ​ഗ​ത സം​ഘം മു​ഖ്യ ഭാ​ര​വാ​ഹി​ക​ൾ. ഗീ​താ ജ​യ​രാ​ജ്, പ്രി​യ വി​നോ​ദ്, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, വി​ജി​ലാ ബി​ജു, ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ, സു​കേ​ഷ് കു​മാ​ർ, റ​ഫീ​ഖ്​ പാ​ല​ത്ത്, ഷി​നി ന​സീ​ർ, റി​യാ​സ് പ​ള്ളാ​ട്ട്, റ​ഫീ​ഖ് ചാ​ലി​യം എ​ന്നി​വ​ർ വി​വി​ധ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​ണ്.

യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ഷ് ക​ണ്ണ​പു​രം, കേ​ളി ആ​ക്റ്റി​ങ് സെ​ക്ര​ട്ട​റി ജോ​സ​ഫ് ഷാ​ജി, പ്ര​സി​ഡ​ൻ​റ്​ ഷാ​ജി റ​സാ​ഖ്, ട്ര​ഷ​റ​ർ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം മ​ധു ബാ​ലു​ശ്ശേ​രി, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ സീ​നാ സെ​ബി​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. സ​ജീ​ന, കെ.​കെ. ഗീ​ത, വി​ജി​ല ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്രി​യ വി​നോ​ദ് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ദീ​പാ രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli Kudumbavedi to present ‘Jwala Award 2026’ to the nursing sector this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.