കേളി കുടുംബ സുരക്ഷാപദ്ധതി വിശദീകരണ യോഗത്തിൽ സെക്രട്ടറി സുരേഷ് കണ്ണപുരം
സംസാരിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ കുടുംബ സുരക്ഷാ പദ്ധതി സംബന്ധിച്ച് ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. ബത്ഹ കേളി ഓഫിസിൽ നടന്ന വിശദീകരണ യോഗത്തിൽ ഏരിയ പ്രസിഡന്റ് ഷഫീക്ക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണൻ ധനുവച്ചപുരം ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി സുരേഷ് കണ്ണപുരം പദ്ധതിയുടെ വിശദീകരണം നൽകി.
സമൂഹത്തിന്റെ നാനാതുറകളിൽനിന്നും പങ്കാളികളായവരുടെ സംശയങ്ങൾക്ക് പ്രസിഡന്റ് സെബിൻ ഇക്ബാൽ മറുപടി പറഞ്ഞു. മലയാളി പ്രവാസികൾക്കായി ആരംഭിച്ച പദ്ധതിയിൽ കേരളത്തിനോട് ചേർന്നുള്ള അയൽ ജില്ലകളിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവർക്കും പങ്കാളികളാകാൻ സാധിക്കും. പൂർണമായും ഇന്ത്യൻ നിയമാവലിക്ക് അനുസൃതമായി നടപ്പാക്കിയിട്ടുള്ള പദ്ധതിയിൽ 1,250 രൂപ നിക്ഷേപിച്ച് ആർക്കും പങ്കാളികളാകാം.
പദ്ധതിയിൽ അംഗമായവർക്ക് ഒരു വർഷത്തിനിടയിൽ ജീവഹാനി സംഭവിച്ചാൽ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ലഭിക്കും. അംഗത്വത്തിൽ തുടരുന്നവർക്ക് വിവിധ ആരോഗ്യ സുരക്ഷാപദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾ അംശാദായം അടച്ചുകൊണ്ട് അവരുടെ ജീവനക്കാരെ പൂർണമായും പദ്ധതിയിൽ ചേർക്കാൻ മുന്നോട്ടു വന്നിട്ടുള്ളത് പദ്ധതിയുടെ സ്വീകാര്യതയിൽ വൻ മുന്നറ്റേമാണ് സൃഷ്ടിച്ചതെന്ന് രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യിൽ പറഞ്ഞു.
രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടയി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മോഹൻ ദാസ്, സെൻ ആന്റണി എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ഫക്രുദ്ദീൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായ ബിജു തായമ്പത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.