‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​റോ​ഡ് ഷോ ​ശ​നി​യാ​ഴ്ച ജു​ബൈ​ലി​ൽ ​

ജു​ബൈ​ൽ: രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യ ഗ​ൾ​ഫ് മാ​ധ്യ​മം ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​റോ​ഡ് ഷോ​യു​ടെ ആ​വേ​ശം ഇ​നി ജു​ബൈ​ലി​ലേ​ക്ക്.

ന​ജ്റാ​നി​ലും അ​ബ​ഹ​യി​ലും ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി പ്ര​ശ​സ്ത അ​വ​താ​ര​ക​നും ഫു​ഡ് വ്ലോ​ഗ​റു​മാ​യ രാ​ജ് ക​ലേ​ഷി​​ന്റെ (ക​ല്ലു) നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ജ​യ​ക​ര​മാ​യ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബി​രി​യാ​ണി മാ​മാ​ങ്ക​ത്തി​​ന്റെ ഭാ​ഗ​മാ​യു​ള്ള മെ​ഗാ റോ​ഡ് ഷോ ​ജു​ബൈ​ലി​ൽ എ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ്​ മു​ത​ൽ ജു​ബൈ​ൽ സി​റ്റി ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ് പ​രി​പാ​ടി. സ​ജി​ൻ നി​ഷാ​ൻ അ​വ​താ​ര​ക​നാ​യി എ​ത്തും.

ബി​രി​യാ​ണി പ്ര​ദ​ർ​ശ​ന​ത്തി​നൊ​പ്പം വി​നോ​ദ​ത്തി​​ന്റെ​യും സ​മ്മാ​ന​ങ്ങ​ളു​ടെ​യും വ​ലി​യൊ​രു നി​ര ത​ന്നെ അ​ണി​നി​ര​ക്കും. നേ​ര​ത്തെ ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’​മ​ത്സ​ര​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന ‘ലാ​റ്റ​റ​ൽ എ​ൻ​ട്രി’​മ​ത്സ​ര​മാ​ണ് ജു​ബൈ​ലി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഈ ​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന​വ​ർ​ക്ക് മ​റ്റ് ക​ട​മ്പ​ക​ളി​ല്ലാ​തെ നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ‘ഗോ​ൾ​ഡ​ൻ ടി​ക്ക​റ്റ്’​സ്വ​ന്ത​മാ​ക്കാം.

ഫാ​മി​ലി ഗെ​യി​മു​ക​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, വി​ജ​യ് മ​സാ​ല​യു​ടെ ആ​ക​ർ​ഷ​ക​മാ​യ ഗി​ഫ്റ്റ് ഹാം​പ​റു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും. ജു​ബൈ​ലി​ലെ ഭ​ക്ഷ​ണ​പ്രേ​മി​ക​ളെ​യും പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ഏ​പ്രി​ലി​ൽ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ലി​ലേ​ക്കും തു​ട​ർ​ന്ന് മെ​യി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്കും ജു​ബൈ​ലി​ൽ നി​ന്നു​ള്ള ഭാ​ഗ്യ​ശാ​ലി​ക​ളെ ക​ണ്ടെ​ത്താ​നാ​ണ് ഈ ​റോ​ഡ് ഷോ. ​

പ്ര​ശ​സ്ത ഷെ​ഫ് സു​രേ​ഷ് പി​ള്ള, മ​ല​ബാ​റി​ന്റെ രു​ചി​മ​ഹാ​റാ​ണി ആ​ബി​ദ റ​ഷീ​ദ്, രാ​ജ് ക​ലേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഫി​നാ​ലെ​യി​ൽ 40,000 റി​യാ​ൽ ക്യാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ ആ​കെ 50,000 റി​യാ​ലി​​ന്റെ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ന് http://www.madhyamam.com/dumdumbiriyani എ​ന്ന ലി​ങ്കി​ലോ 057 372 8259 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - ‘Vijay Dum Dum Biryani’ road show in Jubail on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.