കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ സി.​പി.​എം തൃ​ക്ക​രി​പ്പൂ​ർ സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു

കേളി വിദ്യാഭ്യാസ പുരസ്കാരം: കാസർകോട് ജില്ലയിൽ വിതരണം ചെയ്തു

റി​യാ​ദ്​: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​രം കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്​​തു. തൃ​ക്ക​രി​പ്പൂ​ർ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഫ​ല​കം കൈ​മാ​റി. ജി​ല്ല​യി​ൽ 10ാം ക്ലാ​സ്​ വി​ജ​യി​ക​ളാ​യ ദൃ​ശ്യ പ്ര​ഭാ​ക​ര​ൻ, എ. ​ഫാ​ത്തി​മ, കെ. ​സ​ജി​ന എ​ന്നീ കു​ട്ടി​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന​ർ​ഹ​രാ​യ​ത്.

ഉ​ളി​യം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​രാ​യ​ണ​ൻ ക​യ്യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ർ​ഡ് മെം​ബ​ർ സു​ധീ​ഷ്, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 10ാം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും തു​ട​ർ​പ​ഠ​ന​ത്തി​ന്ന് യോ​ഗ്യ​ത നേ​ടി​യ കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് കേ​ളി എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്‌​പി​രേ​ഷ​ൻ അ​വാ​ർ​ഡ് (കി​യ). ഫ​ല​ക​വും കാ​ഷ് പ്രൈ​സും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 10ാം ക്ലാ​സ് വി​ഭാ​ഗ​ത്തി​ൽ 129, പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ 99 എ​ന്നി​ങ്ങ​നെ 228 കു​ട്ടി​ക​ളാ​ണ് ഈ ​അ​ധ്യ​യ​ന​വ​ർ​ഷം പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. 

Tags:    
News Summary - Keli Education Award: Distributed in Kasaragod district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.