ഹൂ​തി​ക​ൾ സൗ​ദി​ക്ക് നേ​രെ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല; യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ

റി​യാ​ദ്: യ​മ​നി​ലെ ഹൂ​തി​ക​ൾ സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്കി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സൗ​ദി​യി​ലെ സി​വി​ലി​യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ ഹൂ​തി​ക​ൾ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും യ​മ​നി​ലെ താ​യി​സി​ന് സ​മീ​പം വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ലും യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​വ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​തം വ​രു​ത്തി​വെ​ക്കു​ക​യും പ്രാ​ദേ​ശി​ക​മാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ടു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ഊ​ർ​ജ്ജ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഹൂ​തി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ വ​ർ​ധ​ന​വ് മാ​നു​ഷി​ക ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്നു​വെ​ന്നും ഊ​ർ​ജ വി​പ​ണി​ക​ൾ, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ, സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് അ​തി​ന്റെ ആ​ഘാ​തം വ്യാ​പി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള ജീ​വി​ത​ച്ചെ​ല​വി​ന്റെ സ​മ്മ​ർ​ദ്ദം വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യ​മ​നി​ൽ എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ഒ​രു രാ​ഷ്ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് ശ്ര​മി​ക്ക​ണ​മെ​ന്നും യു.​എ​ൻ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ട് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഭ്യ​ർ​ഥി​ച്ചു. പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്റെ​യും സാ​ധാ​ര​ണ​ക്കാ​രെ സം​ര​ക്ഷി​ക്കേ​ണ്ട 2തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും നി​ല​നി​ർ​ത്തേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത​യും യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - UN Condemns Houthi Attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.