ഹൂ​തി ഭീ​ഷ​ണി; യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​​രോ​ട് ​സൗദി​യി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ നി​ർ​ദേ​ശം

ജി​ദ്ദ : യ​മ​നി​ലെ ഇ​റാ​ൻ അ​നു​കൂ​ല ഹൂ​തി വി​മ​ത​ർ സൗ​ദി അ​റേ​ബ്യ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, സൗ​ദി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ​പെ​ടാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും എ​ത്ര​യും പെ​ട്ടെ​ന്ന് രാ​ജ്യം വി​ടാ​ൻ അ​മേ​രി​ക്ക ഉ​ത്ത​ര​വി​ട്ടു.

യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് വ​ക്താ​വ് ടോ​മി പി​ഗോ​ട്ട് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​യി സി.​എ​ൻ.​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ട​നീ​ള​മു​ള്ള മ​ട​ങ്ങി​പ്പോ​ക്ക് ഉ​ത്ത​ര​വു​ക​ളെ​ക്കു​റി​ച്ചു​ള്ള മ​റ്റ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റാ​ണെ​ന്ന് അ​ദ്ദേ​ഹം തി​രു​ത്തു​ക​യും ചെ​യ്തു.

‘സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള, അ​ടി​യ​ന്ത​ര സേ​വ​ന വി​ഭാ​ഗ​ത്തി​ൽ പെ​ടാ​ത്ത യു.​എ​സ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും മ​ട​ങ്ങി​പ്പോ​കാ​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് ഉ​ത്ത​ര​വി​ട്ടു, സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് വ​ക്താ​വ് ടോ​മി പി​ഗോ​ട്ട് 'എ​ക്സ്' പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്. ‘ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ൾ സൗ​ദി​ക്കെ​തി​രാ​യ ശ​ത്രു​താ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും മ​റ്റ് സു​പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​ത്തി​നും യാ​ത്രാ ത​ട​സ്സ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്’.

സാ​ഹ​ച​ര്യം കൂ​ടു​ത​ൽ അ​പ​ക​ട​ക​ര മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി​യി​ലെ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് കു​റ​ക്കു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും യാ​ത്രാ ത​ട​സ്സ​ങ്ങ​ളെ​ക്കു​റി​ച്ചും യു.​എ​സ് പൗ​ര​ന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബു​ധ​നാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച സു​ര​ക്ഷാ മു​ന്ന​റി​യി​പ്പി​ൽ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് നി​ർ​ദ്ദേ​ശി​ച്ചു. റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, സൗ​ദി സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ, എ​ണ്ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സ​മു​ദ്ര ഗ​താ​ഗ​തം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ഹൂ​തി​ക​ൾ ന​ട​ത്തി​യ മാ​ര​ക​മാ​യ ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​ക്കാ​ർ​ക്കാ​യി ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യ​മ​നി​ലെ അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​മു​ള്ള സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ക്കു​ന്ന സേ​ന​ക​ൾ, ഹൂ​തി​ക​ളു​ടെ താ​വ​ള​ങ്ങ​ൾ​ക്കെ​തി​രെ വി​വി​ധ മു​ന്ന​ണി​ക​ളി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ സൗ​ദി വ്യോ​മ​സേ​ന അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൈ​നി​ക പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ട്. ഇ​ന്റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള ല​ക്ഷ്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ​യും സൗ​ദി അ​റേ​ബ്യ​ക്കു​ള്ള സൈ​നി​ക പി​ന്തു​ണ അ​മേ​രി​ക്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, കൂ​ടു​ത​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ ന​ട​പ​ടി​ക​ളി​ൽ ത​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് സൗ​ദി അ​മേ​രി​ക്ക​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ങ്കി​ലും, ഹൂ​തി​ക​ൾ​ക്കെ​തി​രെ നേ​രി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ട്. ഈ ​മാ​സം ആ​ദ്യം, ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ 'അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല' എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ ട്രം​പ്, സൗ​ദി​ക്കൊ​പ്പം ചേ​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല; ഇ​ക്കാ​ര്യം 'പ​രി​ശോ​ധി​ക്കു​മെ​ന്ന്' മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

Tags:    
News Summary - US Evacuates Saudi Staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.