കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറം (കെ.ഡി.എഫ്) ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ റിയാസ് കള്ളിയത്തിനെ ആദരിക്കുന്നു.
ജിദ്ദ: കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറം (കെ.ഡി.എഫ്) ജിദ്ദയിൽ സംഘടിപ്പിച്ച വാർഷിക ഇഫ്താർ സ്നേഹവിരുന്ന് ജനപങ്കാളിത്വം കൊണ്ട് ഏറെ ശ്രദ്ധേയമായി. ലയാലി അൽനൂർ വിവാഹ മണ്ഡപത്തിൽ വെച്ച് നടന്ന സംഗമത്തിൽ ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വ്യവസായ മേഖലകളിലെ പ്രമുഖരും വിവിധ ജില്ലാ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
സൗദി അറേബ്യയുടെ വിശിഷ്ട പദവിയായ 'സ്പെഷ്യൽ ടാലന്റ് റെസിഡൻസി' (സിസ്യൂട്ട് എക്സിക്യൂട്ടീവ് കാറ്റഗറി) ഇഖാമ കരസ്ഥമാക്കിയ കെ.ഡി.എഫ് വൈസ് പ്രസിഡന്റ് റിയാസ് കള്ളിയത്തിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടം പ്രവാസി സമൂഹത്തിന് അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.കെ.ഡി.എഫ് പ്രസിഡന്റ് ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യർ തമ്മിലുള്ള സ്നേഹവും സൗഹൃദവും ശക്തമാക്കണമെന്നും മനുഷ്യർക്കിടയിൽ വിഭാഗീയതയല്ല, മറിച്ച് സ്നേഹമാണ് ഉണ്ടാകേണ്ടത്. പ്രവാസ ലോകത്ത് വർഗീയതയില്ലാത്ത, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഒരു സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജിദ്ദയിലുള്ള കോഴിക്കോട്ടുകാർ കെ.ഡി.എഫിൽ അണിചേരണമെന്നും, കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തി നാടിനും പ്രവാസികൾക്കും വേണ്ടി ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം ഉണർത്തി. അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. ജംഷിദ്, ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് അംഗം ശാക്കിർ ഹുസ്സൈൻ, റഷീദ് മാലികി, ഹസ്സൻ ചെറൂപ്പ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി എ.കെ അംജദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഫാൻ റഹ്മാൻ നന്ദിയും പറഞ്ഞു. ട്രഷറർ ആഷിക് റഹീം മുഖ്യ അവതാരകനായിരുന്നു. മാസ്റ്റർ അഹ്മദ് ഹിഫ്സുറഹ്മാൻ ഖിറാഅത്ത് നടത്തി. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധികളും, വിവിധ മലയാളി സംഘടനകളുടെ നേതാക്കളും ഇഫ്താറിൽ സംബന്ധിച്ചു. മൂസക്കോയ, യുസുഫ് ഹാജി, അഷ്റഫ് അൽഹർബി, മൻസൂർ ഫറോക്ക്, സാലി കാവോട്ട്, അബ്ദുറഹ്മാൻ മാവൂർ, ഷമർജാൻ, അബ്ദുൽ വഹാബ്, മജീദ്, ഹർഷാദ്, ഷംസുദ്ധീൻ, അബ്ബാസ്, ആഷിക്ക്, നാസർ കോഴിത്തൊടി, നിസാർ മടവൂർ, നൗഫാർ, സൈനുദ്ദീൻ, ബഷീർ കൂളിമാട്, അഫ്സൽ, ഗഫൂർ എന്നിവർ അതിഥികളെ സ്വീകരിക്കുന്നതിനും മറ്റ് ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി. വനിതാ വിങ് അംഗങ്ങളായ ജ്യോതി ബാബുകുമാർ, റെമി ഹരീഷ്, ഫായിസ ഗഫൂർ, മുംതാസ് അബ്ദുറഹ്മാൻ, ശ്രീത അനിൽകുമാർ, റോസ്ന ഹിഫ്സു, പ്രിയ റിയാസ്, ഫർഷ ഷമർജാൻ എന്നിവർ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഇഫ്താർ വിഭവങ്ങളുടെ വിതരണത്തിനും മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.