Posted On
date_range Updated On
date_range യൂത്ത് ഒളിമ്പിക് ഗെയിംസിലേക്ക് സൗദി കരാെട്ട താരം യോഗ്യത നേടി
റിയാദ്: സൗദിയിലെ ആദ്യ കരാെട്ട താരം മുഹമ്മദ് അസീരി അർജൻറീനയിൽ നടക്കാൻ പോവുന്ന യൂത്ത് ഒളിമ്പിക് ഗെയിംസിലേക്ക് യോഗ്യത നേടി. ക്രൊയേഷ്യയിൽ നടന്ന യോഗ്യത മത്സരത്തിെൻറ ഫൈനലിൽ തുർക്കിയെ തോൽപിച്ചാണ് സൗദി താരം നേട്ടം കൊയ്തത്.
ജോർഡാനിയൻ താരത്തെ തോൽപിച്ചാണ് മുഹമ്മദ് അസീരി ഫൈനലിലെത്തിയത്. ഇൻറർ നാഷനൽ ഒളിമ്പിക് കമ്മിറ്റി 2016^ൽ കരാെട്ടയെ ഒളിമ്പിക് ഗെയിമിൽ ഉൾപെടുത്തിയ ശേഷം ആദ്യമായി ഒളിമ്പിക് യോഗ്യത നേടുന്ന അറബ് താരമാണ് അസീരി. രാജ്യത്തിെൻറ കായികമണ്ഡലത്തിൽ വലിയനേട്ടമാണ് അസീരി കൈവരിച്ചിരിക്കുന്നതെന്ന് കരാെട്ട ഫെഡറേഷൻ വിലയിരുത്തി. അർജൻറീനയിൽ സെപ്റ്റംബർ 11 മുതൽ 23 വരെയാണ് യൂത്ത് ഒളിമ്പിക്സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.