ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​ർ

റ​മ​ദാ​ൻ സേ​വ​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​യി ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം

ജു​ബൈ​ൽ: കാ​രു​ണ്യ​ത്തി​െൻറ​യും സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​െൻറ​യും സ​ന്ദേ​ശ​മു​യ​രു​ന്ന റ​മ​ദാ​ൻ മാ​സ​ത്തി​ൽ, പ്ര​വാ​സ​ലോ​ക​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം. തു​ട​ർ​ച്ച​യാ​യ ഏ​ഴാം വ​ർ​ഷ​വും വൈ​വി​ധ്യ​മാ​ർ​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് സ​മാ​ജം ഇ​ത്ത​വ​ണ​യും ഈ ​പു​ണ്യ​മാ​സ​ത്തെ വ​ര​വേ​റ്റ​ത്. റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ർ​ഹ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി സി​റ്റി ഫ്ല​വ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച് 250 പേ​ർ​ക്ക് റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കിം​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​ത്യു മാ​മൂ​ട​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ശ ബൈ​ജു, നീ​തു രാ​ജേ​ഷ്, ബി​ബി രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, മ​രു​ഭൂ​മി​യി​ലെ ഒ​റ്റ​പ്പെ​ട്ട ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ആ​ടു​ക​ളെ​യും ഒ​ട്ട​ക​ങ്ങ​ളെ​യും മേ​യ്ച്ചു ക​ഴി​യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലു​മാ​ണ് സ​മാ​ജം ഇ​ത്ത​വ​ണ​യും ഇ​ഫ്താ​ർ ഒ​രു​ക്കി​യ​ത്. ജു​ബൈ​ലി​ൽ നി​ന്നും 70 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ഫാ​ദി​ലി ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. കൂ​ടാ​തെ പൈ​പ്പ്‌​ലൈ​ൻ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള മ​രു​ഭൂ​മി​യി​ലെ താ​മ​സ​ക്കാ​ർ​ക്കാ​യും, വി​ദേ​ശ​ത്തേ​ക്ക് ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന ഹെ​വി ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ലേ​ബ​ർ ക്യാ​മ്പ് കേ​ന്ദ്രീ​ക​രി​ച്ചും ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ ന​ട​ന്നു.

വി​വി​ധ ഫ​ല​വ​ർ​ഗ​ങ്ങ​ളും വി​ഭ​വ​ങ്ങ​ളും ജ്യൂ​സും വെ​ള്ള​വു​മാ​യി സ​മാ​ജം പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും നേ​രി​ട്ടെ​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം നോ​മ്പ് തു​റ​ന്ന​ത്. ജാ​തി-​മ​ത-​ഭാ​ഷാ ഭേ​ദ​മ​ന്യേ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കു​ചേ​ർ​ന്ന ഈ ​കൂ​ട്ടാ​യ്മ​ക​ളി​ൽ നോ​മ്പു​തു​റ​യ്ക്കും ഇ​ശാ ന​മ​സ്കാ​ര​ത്തി​നും ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങാ​റു​ള്ള​ത്. ഇ​ത്ത​വ​ണ ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കാ​ൻ സ​മാ​ജ​ത്തി​ന് സാ​ധി​ച്ചു. കേ​വ​ലം ഒ​രു വി​രു​ന്നി​ന​പ്പു​റം, മ​രു​ഭൂ​മി​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ട് കേ​ട്ട​റി​യാ​നു​ള്ള വേ​ദി​യാ​യി കൂ​ടി ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളെ സ​മാ​ജം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. സു​മ​ന​സ്സു​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് മാ​ത്യു മാ​മൂ​ട​നും ബൈ​ജു അ​ഞ്ച​ലും പ​റ​ഞ്ഞു. രോ​ഗ​വും അ​പ​ക​ട​ങ്ങ​ളും കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ക എ​ന്ന​ത് കൂ​ടി​യാ​ണ് സ​മാ​ജ​ത്തി​െൻറ ല​ക്ഷ്യം.

റ​മ​ദാ​നി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച ജു​ബൈ​ലി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും പൗ​ര​പ്ര​മു​ഖ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ഇ​ഫ്താ​ർ സം​ഗ​മ​വും സ​മാ​ജം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ്ര​വാ​സ​ത്തി​െൻറ ചു​ട്ടു​പൊ​ള്ളു​ന്ന വ​ഴി​ക​ളി​ൽ സ്നേ​ഹ​ത്തി​െൻറ ത​ണ​ലാ​യി ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം അ​തി​െൻറ പ്ര​യാ​ണം തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Jubail Malayali Society sets an example in Ramadan services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.