ജു​ബൈ​ൽ സി​റ്റി ഏ​രി​യ കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി സം​സാ​രി​ക്കു​ന്നു

ജു​ബൈ​ൽ സി​റ്റി ഏ​രി​യ കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​വും ; വി​ദ്യാ​ർ​ത്ഥി അ​നു​മോ​ദ​ന​വും

ജു​ബൈ​ൽ: കെ.​എം.​സി.​സി സി​റ്റി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​വും ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സൈ​ദ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലാം ആ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ റി​ദ മ​റി​യം (99 ശ​ത​മാ​നം), ഗാ​യ​ത്രി ദീ​പ​ക് (98.6), മാ​സി​ൻ മു​ഹ​മ്മ​ദ് (98.4) എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ.​എം.​സി.​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​യ ആ​യി​ഷ മ​റി​യം, റി​യ റ​ഹ്​​മാ​ൻ, മി​ഷാ​ൽ ഫാ​ത്തി​മ എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​ബ്​​ദു​ൽ റ​ഊ​ഫ് വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. റി​യാ​സ് ബ​ഷീ​ർ, ക​ബീ​ർ സ​ല​ഫി, ന​ജീ​ബ് ന​സീ​ർ, അ​ബ്​​ദു​ൽ മ​ന്നാ​ൻ, ഷി​ഹാ​ബ് കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തു​താ​യി നി​ല​വി​ൽ വ​ന്ന ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​താ വി​ങ്ങി​ന് സ്വീ​ക​ര​ണം ന​ൽ​കി. ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ട്ര​ഷ​റ​ർ നാ​ജി​റാ ശം​സു​ദ്ദീ​ൻ, മു​തി​ർ​ന്ന നേ​താ​വ് അ​മീ​ർ അ​സ്ഹ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഡോ. ​ഫ​വാ​സ്, ഹ​മീ​ദ് പ​യ്യോ​ളി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്​​തു.

ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഹ​ബീ​ബ് റ​ഹ്മാ​ൻ, റി​യാ​സ് വേ​ങ്ങ​ര, സ​ലാം മ​ഞ്ചേ​രി, ഫി​ബി​ൻ പ​ന്ത​പ്പാ​ട​ൻ, ഷ​മീ​ർ അ​ലി വ​ളാ​ഞ്ചേ​രി, അ​ഷ​റ​ഫ് നെ​ല്ലാ​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് താ​നൂ​ർ സ്വാ​ഗ​ത​വും സി​റാ​ജ് ചെ​മ്മാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jubail City Area KMCC Election Victory Celebration; Student Appreciation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.