ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ (സിഫ്) ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടന്നുവരുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ ഇന്നും നാളെയുമായി (വ്യാഴം, വെള്ളി) ഏഴ് നിർണായക മത്സരങ്ങൾ നടക്കും. ഇന്ന് (വ്യാഴം) ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ റുസൂഖ് സ്റ്റേഡിയത്തിൽ രാത്രി 11 മണിക്ക് നടക്കുന്ന ബി ഡിവിഷൻ ആദ്യ മത്സരത്തിൽ ക്വാർട്ടർ പ്രവേശനത്തിന് വിജയം അനിവാര്യമായ കാഫ് ലോജിസ്റ്റിക് ഫ്രണ്ട്സ് ജൂനിയർ, രണ്ട് വിജയങ്ങളുടെ ആത്മവിശ്വാസത്തിലെത്തുന്ന അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ ചാംസ് ന്യൂ കാസിൽ എഫ്.സിയെ നേരിടും. തുടർന്ന് 12.15ന് ആർച്ചുണ് അഡ്വെർടൈസിങ് ആൻഡ് ഇവന്റസ് എ.സി.സി ബി ടീം, ബൂക്കാറ്റ് എഫ്.സി സോക്കർ ഫ്രീക്സ് സീനിയർസുമയും ഏറ്റുമുട്ടും.നാളെ (വെള്ളി) വസീരിയ അൽ താവൂൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ച് മണിക്ക് ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ എം.എസ് കോൾഡ് ചെയിൻ ടെക്നോളജീസ് റെഡ് സീ ബ്ലാസ്റ്റേഴ്സ് എഫ്.സി, നജിം അമൻ യുനൈറ്റഡ് സ്പോർട്സ് ക്ലബ് എ ടീമിനെ നേരിടും.
ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ അൽ ഫിഫി ജിദ്ദ എഫ്.സി, റബിഅ ടീ ബ്ലൂ സ്റ്റാർ എ ടീമുമായും മൂന്നാം മത്സരത്തിൽ വിജയ് മസാല ബി.എഫ്.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്സ്, ക്സൈക്ളോൺ മൊബൈൽ അക്സെസ്സറിസ് ഐ.ടി സോക്കർ എഫ്.സിയുമായും ഏറ്റുമുട്ടും. രാത്രി ഒമ്പതു മണിക്ക് ആരംഭിക്കുന്ന എ ഡിവിഷൻ ആദ്യ മത്സരത്തിൽ നേരത്തെ പരാജയപ്പെട്ട മുൻ ചാമ്പ്യന്മാരായ റീം അൽ ഉല ഈസ്റ്റീ സബീൻ എഫ്.സി യും കരുത്തരായ അർകാസ് ബ്ലാസ്റ്റേഴ്സ് എഫ്.സി യും തമ്മിലുള്ള മത്സരം അതീവ നിർണായകമാണ്. ക്വാർട്ടർ സാധ്യത നിലനിർത്താനായി സന്തോഷ് ട്രോഫി, ഐ.എസ്.എൽ, ഐ ലീഗ് താരങ്ങളെ ഉൾപ്പെടുത്തി കൂടുതൽ ശക്തമായ ലൈനപ്പുമായാണ് ഈ ടീമുകൾ കളിക്കാനിറങ്ങുന്നത്. രണ്ടാം മത്സരത്തിൽ, ഉജ്ജ്വല വിജയത്തോടെ തുടങ്ങിയ എച്ച്.എം.ആർ റിയൽ കേരള എഫ്.സി, സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയത്തിനായി ഇറങ്ങുന്ന എൻകംഫർട് എ.സി.സി എഫ്.സി എ ടീമിനെ നേരിടും. വിവിധ ടീമുകൾക്ക് വേണ്ടി നിരവധി കേരള സംസ്ഥാന താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇതിനോടകം ജിദ്ദയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.