സൗ​ദി മ​ല​യാ​ളി സ​മാ​ജം ‘സ​ർ​ഗ​പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പം’ സാ​ഹി​ത്യ സ​ല്ലാ​പ പ​രി​പാ​ടി​യി​ൽ ജോ​യ് മാ​ത്യു സം​സാ​രി​ക്കു​ന്നു

‘കാ​ര്യ​വി​ചാ​രം’ ശ്ര​ദ്ധേ​യ​മാ​യി; ദ​മ്മാ​മി​ൽ സ​ർ​ഗ​പ്ര​തി​ഭ​ക​ൾ സം​ഗ​മി​ച്ചു

ദ​മ്മാം: ക​ല​യും സാ​ഹി​ത്യ​വും പ്ര​വാ​സ​വു​മാ​യി സം​വ​ദി​ച്ച വൈ​കു​ന്നേ​ര​ത്തി​ൽ, മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ‘കാ​ര്യ​വി​ചാ​രം: സ​ർ​ഗ​പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പം’ സാ​ഹി​ത്യ സ​ല്ലാ​പം പ്ര​വാ​സി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​യ് മാ​ത്യൂ, പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്, എ​ഴു​ത്തു​കാ​ര​നും പ്ര​സാ​ധ​ക​നു​മാ​യ അ​മ്മാ​ർ കീ​ഴ്പ്പ​റ​മ്പ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യെ​ത്തി​യ ച​ട​ങ്ങ് അ​ൽ​മു​ന സ്കൂ​ളി​ൽ വെ​ച്ചാ​ണ് അ​ര​ങ്ങേ​റി​യ​ത്.​മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ൻ​സൂ​ർ പ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ജം ദേ​ശീ​യാ​ധ്യ​ക്ഷ​ൻ മാ​ലി​ക് മ​ഖ്ബൂ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മാ​ജ​ത്തി​ന് ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന​ത്തി​ന് പ്ര​മു​ഖ വ്യ​വ​സാ​യി മു​ര​ളി ഊ​ട്ടു​ക​ള​ത്തി​നും, ക​വി​താ​ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ സീ​ന​ത്ത് സാ​ജി​ദി​നും ജോ​യ് മാ​ത്യൂ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. ടി.​പി. മു​ഹ​മ്മ​ദ്, നൗ​ഫ​ൽ പാ​ല​ക്കോ​ത്ത്, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഡോ. ​അ​ജി വ​ർ​ഗീ​സ്, അ​സ്‌​ലം കോ​ള​ക്കോ​ട​ൻ, അ​ബ്​​ദു​ൽ ഖാ​ദ​ർ വാ​ണി​യ​മ്പ​ലം, പി.​ടി. അ​ല​വി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.​ആ​സി​ഫ് താ​നൂ​ർ, മു​ര​ളീ​ധ​ര​ൻ, ഫെ​ബി​നാ ന​ജ്മു​സ​മാ​ൻ, ലീ​ന ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ, ന​ജ്മു​സ്‍മാ​ൻ, ബി​നു പു​രു​ഷോ​ത്ത​മ​ൻ, ഹു​സൈ​ൻ ച​മ്പോ​ളി​ൽ, ന​സീ​ർ പു​ന്ന​പ്ര, ഷാ​ജു അ​ഞ്ചേ​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹു​സ്ന ആ​സി​ഫ്, സ​ര​ള ജേ​ക്ക​ബ്, സ​ഹീ​ർ മ​ജ്ദാ​ൽ, ജോ​യ് തോ​മ​സ്, അ​നി​ൽ റ​ഹീ​മ, ബി​ജു പൂ​ത​ക്കു​ളം, ഷാ​ക്കി​റ ഹു​സൈ​ൻ, സ​ബി ന​സീ​ർ, ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. റ​ഊ​ഫ് ചാ​വ​ക്കാ​ട്, ശ്രീ​ല​ക്ഷ്മി, ഹ​മീ​ദ് കാ​ണി​ച്ചാ​ട്ടി​ൽ, നി​ഖി​ൽ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഡോ. ​സി​ന്ധു ബി​നു സ്വാ​ഗ​ത​വും ജേ​ക്ക​ബ് ഉ​തു​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - ‘Karyavicharam’ became a focus; creative talents gathered in Dhammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.