പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) 17ാം വാർഷികാഘോഷം ‘അമൃതോത്സവം-2026’ വ്യാഴാഴ്ച്ച രാത്രി എട്ടിന് തഹ്ലിയ റോഡിലെ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കോൺസുൽ കമലേഷ് കുമാർ മീണ മുഖ്യാതിഥിയാവും.
സംഗീത സംവിധായകനും ഗിറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ, ഗായകരായ മീംസ് മി, കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റാണ് മുഖ്യ ആകർഷണം. ജിദ്ദയിലെ ഫിനോം അക്കാദമി അവതരിപ്പിക്കുന്ന പഞ്ചഭൂത നൃത്തശില്പം, ബിന്ദു സണ്ണി അണിയിച്ചൊരുക്കുന്ന പി.ജെ.എസ് ലേഡീസ് വിങ് ടീം അവതരിപ്പിക്കുന്ന ഡാൻസ്, ദീപിക സന്തോഷും ഗൗരി നന്ദനയും അവതരിപ്പിക്കുന്ന സെമി ക്ലാസ്സിക്കൽ ഡാൻസ്, ദീപിക സന്തോഷ് അണിയിച്ചൊരുക്കി പി.ജെ.എസ് ഗേൾസ് അവതരിപ്പിക്കുന്ന ജൂനിയർ ഡാൻസ്, ഷറഫ് പത്തനംതിട്ട നേതൃത്വം നൽകുന്ന പി.ജെ.എസ് ബീറ്റ്സ് അംഗങ്ങളുടെ ഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ വിരുന്നെത്തും. ഈ വർഷത്തെ ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഗായിക മുംതാസ് അബ്ദുറഹ്മാനും ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ഗുലൈൽ പോളിക്ലിനിക് എം.ഡി അർഷാദ് നൗഫലിനും സമ്മാനിക്കും.
കഴിഞ്ഞ വർഷം 12ാം ക്ലാസിൽ മികച്ച വിജയം നേടി എജുക്കേഷൻ അവാർഡിന് അർഹയായ ചിത്ര നായരെയും ‘പി.ജെ.എസ് ഐക്കൺ ഓഫ് ദ ഇയർ’ പുരസ്കാരം നേടിയ അലി റാവുത്തർ തേക്കുതോടിനെയും ചടങ്ങിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0538378734, 0502329342, 0551056087 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അയൂബ് ഖാൻ പന്തളം, സന്തോഷ് നായർ, മാത്യു തോമസ്, അനിൽകുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വർഗീസ്, ഷാനവാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.