കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ മാ​റ്റം; ഫെ​ബ്രു​വ​രി 16 മു​ത​ൽ പു​തി​യ ടെ​ർ​മി​ന​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​ഷ്ക​ര​ണ ഭാ​ഗ​മാ​യി, വി​മാ​ന സ​ർ​വി​സു​ക​ൾ വി​വി​ധ ടെ​ർ​മി​ന​ലു​ക​ളി​ലേ​ക്ക് മാ​റു​ന്നു. ഫെ​ബ്രു​വ​രി 16 മു​ത​ൽ 25 വ​രെ നീ​ളു​ന്ന 10 ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​കും ഈ ​മാ​റ്റ​ങ്ങ​ൾ. സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ (സൗ​ദി​യ), ഫ്ലൈ​നാ​സ്, ഫ്ലൈ​അ​ദീ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളും വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ളും മാ​റ്റ​ത്തി​​ന്റെ പ​രി​ധി​യി​ൽ വ​രും. വി​മാ​ന​ത്താ​വ​ള​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ വി​മാ​ന സ​മ​യം മു​ൻ​കൂ​ട്ടി പ​രി​ശോ​ധി​ച്ച് കൃ​ത്യ​മാ​യ ടെ​ർ​മി​ന​ലി​ൽ എ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന തീ​യ​തി​ക​ളും പു​തി​യ ടെ​ർ​മി​ന​ലു​ക​ളും ചു​വ​ടെ:

1. ഫെ​ബ്രു​വ​രി 16-ന്​ ​പു​ല​ർ​ച്ചെ 12-ന് ​ശേ​ഷം ഫ്ലൈ​അ​ദീ​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ ഒ​ന്നാം ടെ​ർ​മി​ന​ലേ​ക്ക്​ മാ​റും.

2. ഫെ​ബ്രു​വ​രി 17-ന്​ ​പു​ല​ർ​ച്ചെ മൂ​ന്നി​ന് ശേ​ഷം സൗ​ദി​യ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ ര​ണ്ടാം ടെ​ർ​മി​ന​ലി​ലേ​ക്ക്​ മാ​റും.

3. ഫെ​ബ്രു​വ​രി 24-ന്​ ​പു​ല​ർ​ച്ചെ 12-ന് ​ശേ​ഷം സൗ​ദി​യ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ നാ​ലാം ടെ​ർ​മി​ന​ലി​ലേ​ക്ക്​ മാ​റും.

4. ഫെ​ബ്രു​വ​രി 24-ന്​ ​രാ​ത്രി 11-ന് ​ശേ​ഷം സൗ​ദി​യ, ഫ്ലൈ​നാ​സ്, ഫ്ലൈ​അ​ദീ​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ നാ​ലാം ടെ​ർ​മി​ന​ലി​ൽ നി​ന്നാ​യി​രി​ക്കും.

5. ഫെ​ബ്രു​വ​രി 25-ന്​ ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് ശേ​ഷം വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ അ​ഞ്ചാം ടെ​ർ​മി​ന​ലി​ൽ നി​ന്നാ​യി​രി​ക്കും.

6. ഫെ​ബ്രു​വ​രി 25-ന്​ ​രാ​വി​ലെ ഏ​ഴി​ന് ശേ​ഷം സൗ​ദി​യ, ഫ്ലൈ​നാ​സ്, ഫ്ലൈ​അ​ദീ​ൽ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ (സ്ഥി​ര സം​വി​ധാ​നം) മൂ​ന്നാം ടെ​ർ​മി​ന​ലി​ൽ​നി​ന്നാ​വും.

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്​​ക്ക്​:

പു​തി​യ മാ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ താ​ഴെ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

1. നേ​ര​ത്തെ എ​ത്തു​ക: വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് നാ​ല് മ​ണി​ക്കൂ​ർ മു​മ്പ് നി​ശ്ച​യി​ക്ക​പ്പെ​ട്ട ടെ​ർ​മി​ന​ലു​ക​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ശ്ര​ദ്ധി​ക്കു​ക.

2. ടെ​ർ​മി​ന​ൽ പ​രി​ശോ​ധി​ക്കു​ക: യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പാ​യി യാ​ത്ര​ക്കാ​ർ ത​ങ്ങ​ളു​ടെ വി​മാ​ന​ക്ക​മ്പ​നി ന​ൽ​കു​ന്ന അ​റി​യി​പ്പു​ക​ൾ വ​ഴി ടെ​ർ​മി​ന​ൽ കൃ​ത്യ​മാ​യി ഉ​റ​പ്പു​വ​രു​ത്തു​ക.

3. വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക: മാ​റ്റ​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​ത് യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.

Tags:    
News Summary - Major changes at Riyadh Airport; New terminal operations starting February 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.