ജിദ്ദ: ‘വിജയ് ദം ദം ബിരിയാണി’ മെഗാ റോഡ് ഷോ ഇന്ന് ജിദ്ദയിൽ അരങ്ങേറും. ബാഗ്ദാദിയ ഡിസ്ട്രിക്ടിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വൈകീട്ട് ആറ് മുതൽ ആരംഭിക്കുന്ന റോഡ് ഷോയിൽ പ്രശസ്ത അവതാരകനും ഫുഡ് വ്ലോഗറുമായ രാജ് കലേഷ് (കല്ലു) മുഖ്യാതിഥിയാവും. പരിപാടികൾ രാത്രി ഒമ്പത് വരെ നീളും.നേരത്തെ രജിസ്റ്റർ ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ‘ലാറ്ററൽ എൻട്രി’ മത്സരമാണ് പ്രധാന ആകർഷണം.
ഇതിൽ വിജയിക്കുന്നവർക്ക് നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’ സ്വന്തമാക്കാം. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ എന്നിവയും ഉണ്ടാവും. വിജയികൾക്ക് വിജയ് മസാലയുടെ ഗിഫ്റ്റ് ഹാംപറുകളും മറ്റ് നിരവധി സമ്മാനങ്ങളും നേടാൻ അവസരമുണ്ടാകും.
കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനസന്ധ്യയും അരങ്ങേറും.ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും മെയ് മാസത്തിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് റോഡ് ഷോകൾ ലക്ഷ്യമിടുന്നത്.
പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിെൻറ രുചി മഹാറാണി ആബിദ റഷീദ്, രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലിെൻറ വമ്പിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
വെള്ളിയാഴ്ച്ച യാംബുവിലും റോഡ് ഷോ നടക്കും. ഉച്ചക്ക് രണ്ട് മുതൽ യാംബു ടൊയോട്ടയിലുള്ള എൻകംഫർട്ട്സ് ഫുഡ് ആൻഡ് അക്കോമഡേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന റോഡ് ഷോയിലും മത്സരത്തോടൊപ്പം വൈവിധ്യമാർന്ന മറ്റു ഗെയിമുകളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.